ആരാധകർ ഒരുപാട് ആഗ്രഹിക്കുന്ന കൂട്ടുകെട്ട് സൗദി ക്ലബ്ബിൽ കാണാൻ സാദ്ധ്യത, റൊണാൾഡോയുടെ കൂട്ടുകാരനും അൽ നാസർ ക്ലബ്ബിലേക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബ് അൽ നാസർ, സെർജിയോ റാമോസിനേയും ലൂക്കാ മോഡ്രിച്ചിനേയുംടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനും രണ്ട് ഇതിഹാസ ഫുട്ബോൾ കളിക്കാരെ അവരുടെ അടുത്ത ലക്ഷ്യമായി കാണാനും സൗദി അറേബ്യൻ ടീം ആഗ്രഹിക്കുന്നു.

മാർക്കയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം സെർജിയോ റാമോസ് ക്ലബ്ബിന്റെ താത്പര്യമുള്ള ലിസ്റ്റിലെ പ്രമുഖനാണ്. പാരീസ് ടീമിൽ വലിയ റോൾ ഇല്ലാത്ത റാമോസ്‌ കരിയറിന്റെ അവസാനത്തിൽ ഏഷ്യൻ ക്ലബ്ബിൽ വരാനുള്ള സാഹചര്യം കൂടുതലാണ്.

റയൽ മാഡ്രിഡ് താരം മോഡ്രിച്ചിനും ക്ലബ്ബിൽ തന്റെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് കടന്നിരിക്കുകയാണ്. ക്രൊയേഷ്യൻ താരം സാന്റിയാഗോ ബെർണബ്യൂവിൽ തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്നു എന്നതിനാൽ മോഡ്രിച്ച് വരാനുള്ള സാധ്യത കുറവാണ്.

മോഡ്രിച്ച് ഇതുവരെ റയൽ മാഡ്രിഡിൽ ഒരു പുതിയ കരാർ എഴുതിയിട്ടില്ല, എന്നാൽ ആജീവനാന്ത കരാറിന് സാധ്യതയുണ്ടെന്ന റയൽ പരിശീലകൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു:

“ലൂക്കാ മോഡ്രിച്ച് ഇതുവരെ കരാർ പുതുക്കലിൽ ഒപ്പുവെച്ചിട്ടില്ല, പക്ഷേ പ്രായോഗികമായി റയൽ മാഡ്രിഡുമായി ആജീവനാന്ത കരാറുണ്ട്.”

Read more

എന്തായാലും റാമോസ് കൂടി സൗദി ക്ലബ്ബിൽ എത്തിയാൽ കരിയറിന്റെ അവസാന വർഷങ്ങളിൽ പോകുന്ന താരങ്ങൾക്ക് ഒരുമിച്ച് ഒത്തുകൂടാനും കൂട്ടുകെട്ട് ഉയർത്താനും ഉള്ള വേദിയാകും.