ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു.
2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് നെയ്മർ ജൂനിയർ.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
” 2026 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്തും ചെയ്യും. ഞാന്‍ അവിടെ ഉണ്ടായിരിക്കണം. ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നതിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ഇതെന്റെ അവസാനത്തെ ലോകകപ്പാണെന്ന് എനിക്ക് അറിയാം. എന്റെ അവസാന ഷോട്ടും അവസാന അവസരവുമാണ് 2026ലെ ലോകകപ്പ്. എന്തു വില കൊടുത്തും ഞാന്‍ അതില്‍ പങ്കെടുക്കും” നെയ്മർ ജൂനിയർ പറഞ്ഞു.
Read more
ബ്രസീൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത്. പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ നാളുകൾ ഏറെയായി ബ്രസീൽ കുപ്പായത്തിൽ താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോററാണ് നെയ്മര്‍.