അത്ഭുതങ്ങൾ സംഭവിച്ചില്ല, ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന് എഫ് സി ഗോവയുടെ മുന്നിൽ തോൽവി. കളിയിൽ ഉടനീളം തകർത്ത് കളിച്ച ഗോവ കേരളത്തെ ഏകപക്ഷിയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. കേരള ഗോൾകീപ്പർ സച്ചിന്റെ മികവ് ഇല്ലായിരുന്നെങ്കിൽ ടീമിന്റെ പരാജയത്തിന്റെ ഭാരം ഇതിലും കൂടുമായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് റൗളിൻ ബോർജസാണ് ഗോവയുടെ വിജയഗോൾ നേടിയത്.
കളിയുടെ തുടക്കം മുതൽ ഗോവൻ ആധിപത്യമാണ് കണ്ടത്. കേരളം താരങ്ങളെ ഓരോരുത്തരെയും നന്നായി പഠിച്ചാണ് ഗോവ കളത്തിൽ ഇറങ്ങിയത് . ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ ഒന്നും തന്നെ കളത്തിൽ കണ്ടില്ല. മറ്റ് ടീമുകൾക്ക് എതിരെ സീസണിൽ കളിച്ച പോലെ ഒരു മികവ് ബ്ലാസ്റ്റേഴ്സിന് കാണിക്കാൻ ആയില്ല. തുടക്കം മുതൽ അവസാനം വരെ ഗോവൻ ആധിപത്യം ആയിരുന്നു കണ്ടത്. പ്രതിരോധവും മധ്യനിരയും പ്രതിരോധവും എല്ലാം പൂർണ മികവിൽ ആയിരുന്നു.
ഇന്നലത്തെ മത്സരത്തിലെ കേരളത്തിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെക്കുറിച്ച് ഇവാൻ വുകാമോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്- “പരിചയസമ്പത്തിന്റെ അഭാവം ഞങ്ങളെ ചതിച്ചു. ഇതുപോലെ ഒരു ഗ്രൗണ്ടിൽ കളിക്കാൻ അവസരം കിട്ടുക വല്ലപ്പോഴും മാത്രമാണ്. ഈ മത്സരം വളരെയധികം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചതും. വളരെയധികം പരിചയസമ്പത്തുള്ള താരങ്ങളാണ് ഗോവക്കുള്ളത്. എന്നാൽ ഞങ്ങളുടേത് യുവതാരങ്ങളാണ്. ലീഗിലെ ഏറ്റവും വലിയ യുവ ടീമാണ് ഞങ്ങളുടേത്.ഇത്തരം പരിചയസമ്പത്ത് അത്യവശ്യമാണ് ഇങ്ങനെയുള്ള ടീമുകക്ക് എതിരെ കളിക്കുമ്പോൾ. അത് ഇല്ലാത്തത് ഞങ്ങളെ ചതിച്ചെന്ന് പറയാം. കിട്ടുന്ന അവസരത്തിൽ ഗോളടിക്കുക പ്രധാനമാണ്. അങ്ങനെ ഇപ്പോഴും ചാൻസ് കിട്ടില്ല ഇതുപോലെ ടീമുകൾക്ക് എതിരെ കളിക്കുമ്പോൾ.” ഇവാൻ പറഞ്ഞു.
Read more
14 ആം തിയതി പഞ്ചാബ് എഫ് സിക്ക് എതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അത് ജയിക്കേണ്ടത് ടീമിന് വളരെ അത്യാവശ്യമാണ്.