കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ സംബന്ധിച്ച് ആശങ്കയുടെ ദിവസങ്ങളാണ് അവരുടെ മുന്നിലൂടെ ഇപ്പോൾ കഴിഞ്ഞുപോകുന്നത്. റഫറിയുടെ മോശം തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ബാംഗ്ലൂരുമായി നടന്ന എലിമിനേറ്റർ മാച്ച് ഉപേക്ഷിച്ച് കേരളം മടക്കിയപ്പോൾ അവർ സങ്കടപ്പെട്ടു. നന്നായി കളിച്ചുവന്ന സീസണിൽ ഒരു ഫൈനലും കിരീടവുമൊക്കെ അവർ ആഗ്രഹിച്ചിരുന്നു,. അതിനേക്കാൾ അവരെ സങ്കടപെടുത്തുന്നത് റഫറിയുടെ ഭാഗത്ത് യാതൊരു കുറ്റവും ഇല്ലെന്നുമാണ് കേരളമാണ് കുറ്റക്കാർ എന്നും പറഞ്ഞുളള ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ ഫെഡറേഷന്റെ വിധി വന്നതും കണ്ടതാണ്. തങ്ങൾക്ക് പോയിന്റ് നഷ്ടപ്പെടുമോ, പരിശീലകനെ പുറത്താക്കുമോ എന്നതും അവരെ അലട്ടുന്ന പ്രശ്നങ്ങളാണ്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ ആവശ്യമായ ഇന്ത്യൻ സുപ്പർ ലീഗ് സംഘടന അവർക്ക് എതിരായ കഠിനമായ തീരുമാനം എടുക്കില്ല എന്നുതന്നെ കരുതാം. തങ്ങളെ ചതിച്ച ബാംഗ്ലൂർ എഫ് സിയെയും സുനിൽ ഛേത്രിയെയുമൊക്കെ നേരിടാൻ അവർ കാത്തിരിക്കുകയാണ് ഇപ്പോൾ. അതിനുള്ള അവസരം കേരളത്തിന്റെ മണ്ണിൽ സൂപ്പർ കപ്പിലൂടെ കേരളത്തിന് കൈവന്നിരിക്കുകയാണ്. അതിൽ റിസേർവ് താരങ്ങളെ ഇറക്കി കേരളം പ്രാധാന്യത്തോടെ കാണുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ ട്വന്റി ഫോർ ന്യൂസിനോട് പറയുന്നത് പ്രകാരം ആ മത്സരങ്ങളെ അദ്ദേഹം ഗൗരവമായി ഞാനും.
വാക്കുകൾ ഇങ്ങനെ: സൂപ്പർ കപ്പിനെ ഞങ്ങൾ പ്രാധാന്യത്തോടെ തന്നെ കാണും. എല്ലാ വിദേശതാരങ്ങളും അവധിക്ക് ശേഷം ഇന്ത്യയിലേക്ക് എത്തും. മാർച്ച് 25ന് താരങ്ങളോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. തുടർന്ന്, 26 മുതൽ ഞങ്ങൾ സൂപ്പർ കപ്പിനുള്ള സജ്ജീകരണവും പരിശീലനവും ആരംഭിക്കും. ഗ്രൗണ്ടിന്റെ നിലവാരത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട് ആകെ മോശം അവസ്ഥയിലാണ്. അവിടെ കളിക്കാൻ താരങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകും.”
Read more
ഏപ്രിൽ 16 നാണ് ആരാധകർ കാത്തിരുന്ന ബാംഗ്ലൂർ- കേരളം പോരാട്ടം നടക്കുക.