ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ അവസാന ഘട്ട ഫുട്ബോൾ മത്സരങ്ങയിലും മികച്ച ഫോം തുടർന്ന് യുവ താരങ്ങൾക്ക് മോശമായ സമയം നൽകുകയാണ് അദ്ദേഹം. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. 34 മത്സരങ്ങളിൽ നിന്ന് 22 വിജയവുമായി 74 പോയിന്റായിരുന്നു ഇന്റർ മിയാമി സ്വന്തമാക്കിയിരുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീം എന്ന റെക്കോർഡും അവർക്ക് കൈക്കലാക്കിയിരുന്നു.
2022 മുതലാണ് മെസി യൂറോപിയൻ ലീഗുകളിൽ നിന്നും പടിയിറങ്ങി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയത്. എന്നാൽ ലോകകപ്പ് നേടിയതോടെ മെസി തന്റെ കളിയിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. ആക്രമിച്ചും റിസ്ക് എടുത്തും ഡ്രിബിബ്ലിങ് നടത്തിയിരുന്ന താരം പതിയെ അത് കുറച്ചു. അദ്ദേഹത്തിന്റെ കളിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ആരാധകർ. അതിനെ കുറിച്ച് ലയണൽ മെസി സംസാരിച്ചു.
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
” ഞാൻ എന്റെ കളി ശൈലിയിൽ മാറ്റം വരുത്തിയത് സാഹചര്യം കൊണ്ടാണ്. എന്റെ പ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്. എല്ലാത്തിനോടും ഞാനിപ്പോൾ അഡാപ്റ്റായി കൊണ്ടിരിക്കുകയാണ്. ഞാൻ സ്വയം നവീകരിക്കപ്പെടുകയായിരുന്നു. എന്നിട്ട് ലീഗുമായി അഡാപ്റ്റായി. അത് എന്നെ സംബന്ധിച്ചിടത്തോളം പുതിയതാണ്. അതുകൊണ്ടുതന്നെ തുടക്കം തൊട്ടേ ഞാൻ ഇവിടെ വളരെയധികം കംഫർട്ടബിളാണ് “ ലയണൽ മെസി പറഞ്ഞു.
ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തി വരുന്നത്. അമേരിക്കൻ ലീഗിൽ 19 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 20 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.