ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമായ അർജന്റീന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്നു. അർജന്റീന നാഷണൽ ഫുട്ബോളുമായി നടത്തിയ കൂടി കാഴ്ചയിലാണ് ഇപ്പോൾ ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ഇതോടെ AFA കേരളത്തിൽ വരുന്നതിന് വേണ്ടിയുള്ള ഉടമ്പടിയോട് അവർ സമ്മതം അറിയിച്ചു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ പ്രകാരം അർജന്റീന കേരളത്തിൽ രണ്ട് മത്സരങ്ങളായിരിക്കും കളിക്കുക. കായിക മന്ത്രി വി അബ്‍ദുറഹിമാൻ നാളെ മാധ്യമങ്ങളെ കാണും.

മാഡ്രിഡിൽ AFA യുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അവർ തീർച്ചയായും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അറിയിച്ചിരുന്നു. എങ്ങനെയായിരിക്കും മത്സരങ്ങൾ നടത്താൻ നിശ്ചയിക്കുക എന്നതിനെ കുറിച്ചും അവരുമായി മന്ത്രി ചർച്ച നടത്തി. തുടർന്ന് സംസ്ഥാന സർക്കാരുമായി വിവിധ ഫുട്ബോൾ അക്കാഡമികൾ തുടങ്ങാനും അവർ പദ്ധതിയിട്ടിട്ടുണ്ട്. തുടർന്ന് കായിക മേഖല വളരുകയും, ഒരുപാട് ജോലി സാദ്ധ്യതകൾ വർധിക്കുകയും ചെയ്യും എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

Read more