കിരീടം ആർക്കാണെന്ന് ഇന്നറിയാം, സുപ്പർ താരത്തിന്റെ ഫോമിൽ ലിവർപൂളിന് ആശങ്ക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി ക്ലാസിക്ക് പോരാട്ടം. രാത്രി ഒൻപതിന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം നടക്കുന്നത്. ഈ വർഷത്തെ ലീഗ് കിരീടം ആർക്കാണ് ലഭിക്കുന്നതിന്റെ ചിത്രം ഇന്ന് ലഭിക്കാനാണ് സാധ്യത . കിരീടപ്പോരിലേക്ക് ഇനി ബാക്കിയുള്ളത് എട്ട് മത്സരങ്ങൾ മാത്രമാണ് എന്നിരിക്കെ രണ്ട് ടീമുകൾക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ് . പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണുള്ളത്. അതേസമയം ക്ലോപ്പിന്റെ ലിവർപൂളിന്റെ അക്കൗണ്ടിൽ 72 പോയിന്റുകളുമുണ്ട്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം വിജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് എത്തുന്നത്. സ്ഥിരതയോടെ ഈ സീസണിൽ കളിച്ച 2 ടീമുകളുടെ പോരാട്ടത്തിൽ ജയം ആർക്കാണെന്ന് പ്രവചിക്കാൻ സാധിക്കില്ല. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരമായതിനാൽ സിറ്റിക്ക് മുൻതൂക്കം ഉണ്ടെങ്കിലും തകർപ്പൻ ഫോമിലുള്ള ലിവർപൂൾ വിട്ടുകൊടുക്കില്ല.

സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ രണ്ട് ഗോൾ വീതമടിച്ച് ഇരുവരും സമനില പാലിച്ചിരുന്നു. ഗ്രീലിഷ്, ഫിൽ ഫോഡൻ, റിയാദ് മെഹ്‌റസ്, ബെർണാഡോ സിൽവ, കെവിൻ ഡിബ്രുയിൻ തുടങ്ങിയവരിലാണ് സിറ്റിയുടെ പ്രതീക്ഷ . മൊഹമ്മദ് സലാഹ്, ഡിയാഗോ ജോട്ട, ലൂയിസ് ഡയസ് എന്നിവരടങ്ങുന്നതാണ് ക്ളോപ്പിന്റെ പടയാളികൾ. കുറച്ച് മത്സരങ്ങളിലായി ഗോൾ അടിക്കാത്ത സലയുടെ ബൂട്ട് ഇന്ന് ഇന്ന് ശബ്ധിക്കുമെന്നാണ് ലിവർപൂൾ പ്രതീക്ഷ