മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കിട്ടി ഒരു മെസ്സിയെ

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആഴ്‌സണിലെ തുരത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയില്‍ പുതിയ മെസ്സി! മത്സരത്തില്‍ രണ്ടു ഗോളടിച്ച ഇംഗ്ലീഷ് യുവതാരം ജെസെ ലിങാര്‍ഡിനെയാണ് റെഡ് ഡെവിള്‍സ് ആരാധകര്‍ പുതിയ മെസ്സിയായി വാഴ്ത്തുന്നത്.

ആഴ്‌സണലിന്റെ തട്ടകമായ എമിറ്റ്‌സില്‍ നടന്ന ചിര വൈരികളുടെ പോരാട്ടത്തില്‍ മിന്നും പ്രകടനമാണ് ലിങാര്‍ഡ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 11ാം മിനുട്ടിലും 63ാം മിനുട്ടിലുമാണ് ലിങാര്‍ഡ് ഗണ്ണേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചത്. നാലാം മിനുട്ടില്‍ അന്റോണിയോ വലന്‍സിയയാണ് യുണൈറ്റഡിന് ആദ്യം ലക്ഷ്യം കണ്ടത്. ഫ്രഞ്ച് താരം ലാകസാറ്റ ആഴ്‌സണലിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.

Read more

ഗോളിനു ശേഷം നടത്തിയ ലിങാര്‍ഡിന്റെ ആഘോഷവും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാഞ്ച്‌സറ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ കളി പഠിച്ച ലിങാര്‍ഡ് തങ്ങളുടെ മെസ്സിയാണെന്നാണ് യുണൈറ്റഡ് ആരാധകര്‍ പറയുന്നത്. സ്പാനിഷ് താരം ഡേവിഡ് ജിയയുടെ ഉഗ്രന്‍ സേവുകളാണ് യുണൈറ്റഡിനെ രക്ഷിച്ചതെന്ന് മത്സരത്തിന് ശേഷം ലിങാര്‍ഡ് വ്യക്തമാക്കി.