സൂപ്പര്‍ ത്രയം പിറന്നു; ഫുട്‌ബോളിന്റെ മിശിഹ ഇനി പി.എസ്.ജിയില്‍

ബാഴ്‌സ വിട്ട് ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി പി.എസ്.ജിയില്‍. ഫ്രഞ്ച് ക്ലബ്ബ് ഉടമയായ ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തേക്കാണ് മെസിയുമായി പി.എസ്.ജിയുമായി കരാറിലെത്തുന്നതാണ് വിവരം. ഫ്രാന്‍സിലെ വമ്പന്‍മാരാണെങ്കിലും പി.എസ്.ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചില്ല. മെസിയെ കൂടെക്കൂട്ടിയാല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടം കൈവരുമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. മെസിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെ നെയ്മര്‍-മെസി-എംബാപെ ത്രയത്തിന്റെ മാറ്ററിയാന്‍ കളി പ്രേമികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്.

PSG in “direct contacts” with Lionel Messi - report - Barca Blaugranes

ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കേണ്ടതിനാല്‍ മെസിയെ നിലനിര്‍ത്തേണ്ടെന്ന തീരുമാനം കൈക്കൊള്ളാന്‍ ബാഴ്സ നിര്‍ബന്ധിതരായത്. 2000ത്തില്‍, തന്റെ പതിമൂന്നാം വയസില്‍ ബാഴ്സ അക്കാദമിയില്‍ ചേര്‍ന്ന മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. 21 വര്‍ഷം ബാഴ്സക്കായി പന്ത് തട്ടിയ മെസി ആകെ 672 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു.

The day Messi could've left Barca but said 'no'

പത്ത് ലീഗ് വിജയങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ഏഴ് സ്പാനിഷ് കിങ്സ് കപ്പ് കിരീടങ്ങളും മെസിയുഗത്തില്‍ ബാഴ്സ സ്വന്തമാക്കി. ആറ് തവണവീതം ബാലണ്‍ ഡി ഓര്‍, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മെസിയും വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഏറെ സ്വന്തമാക്കിയിരുന്നു.