നെയ്മറെ തല്ലിയതിന്റെ കാരണം വെളിപ്പെടുത്തി സെമെഡോ

നെയ്മര്‍ ബാഴ്‌സയിലുണ്ടായിരുന്നപ്പോള്‍ പരിശീലനത്തിനിടെ നെയ്മറുമായി അസ്വാരസ്യമുണ്ടായിരുന്നതായി ബാഴ്‌സലോണിയന്‍ താരം നെല്‍സണ്‍ സെമഡോ. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

അന്ന് ഞാന്‍ ക്ലബ്ബിലേക്ക് എത്തിയിട്ട് അധികകാലമായിട്ടില്ലായിരുന്നു. നെയമറെപോലോരു കളിക്കാരനില്‍ നിന്നും ഒരിക്കലും അത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. എന്നാലിപ്പോള്‍ നെയ്മറുമായി യാതൊരു വിധ പ്രശ്‌നമില്ലായെന്നും അതെല്ലാം പരിഹരിച്ചുവെന്നും സെമെഡോ പറഞ്ഞു.

നെയ്മര്‍ ബാഴ്‌സ വിടാനൊരുങ്ങുന്നതിന് മുമ്പുള്ള സമയം ആയിരുന്നു അത്. അദ്ദേഹം മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയങ്ങളിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്ന് പിന്നീട് തനിക്ക് മനസ്സിലായി എന്നും താരം വ്യക്തമാക്കി.

ബാഴ്‌സയുടെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയുള്ള ട്രയിനിംഗിലാണ് ഇരു താരങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായത്. വന്‍ വാക്കേറ്റത്തിലേക്കു പോയ താരങ്ങളെ ക്ലബിലെ മറ്റു താരങ്ങള്‍ ചേര്‍ന്ന് പിടിച്ചു മാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് ഏറെ പ്രചരിച്ചിരുന്നു.