ബയേൺ മ്യൂണിക്ക് ഡിഫൻഡർ അൽഫോൻസോ ഡേവീസ് ഒരു ഗോട്ട് ചലഞ്ചിൽ ബാഴ്സലോണ ഐക്കൺ ആൻഡ്രിയാസ് ഇനിയേസ്റ്റയെ മറികടന്ന് മുൻ റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡിനെ തിരഞ്ഞെടുത്തു. സ്പാനിഷ് താരവും ഈഡൻ ഹസാർഡും തമ്മിൽ നോക്കിയാൽ ഗോട്ടിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മുൻ ലോകകപ്പ് ജേതാവിനും മുകളിൽ ഹസാർഡിനെ തിരഞ്ഞെടുക്കുക ആയിരുന്നു.
23-കാരനായ ഡേവീസ് തൻ്റെ സീനിയർ കരിയറിൻ്റെ ഭൂരിഭാഗവും ബയേൺ മ്യൂണിക്കിനൊപ്പം ചെലവഴിച്ചു, അവിടെ അദ്ദേഹം 195 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 11 ഗോളുകൾ നേടുകയും 31 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അഞ്ച് ബുണ്ടസ്ലിഗ കിരീടങ്ങൾ, രണ്ട് ഡിഎഫ്ബി പോക്കൽ കപ്പുകൾ, മൂന്ന് ജർമ്മൻ സൂപ്പർ കപ്പുകൾ, ഒരു ഫിഫാക്ലബ് ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, സൂപ്പർകപ്പ് എന്നിവയിൽ മുത്തമിടാനും ടീമിനെ സഹായിച്ചു.
ടിഎസ്എൻ യൂട്യൂബ് ചാനലിൽ ഈഡൻ ഹസാർഡും ആന്ദ്രെ ഇനിയേസ്റ്റയും തമ്മിലുള്ള മികച്ച കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം ഈഡൻ ഹസാർഡിനെ തിരഞ്ഞെടുത്തു. ബാഴ്സലോണയിലെയും സ്പെയിനിലെയും ഇതിഹാസ താരമാണ് ആന്ദ്രെ ഇനിയേസ്റ്റ. ഇരുടീമുകളിലെയും ഏറ്റവും വിജയകരമായ കാലഘട്ടത്തിൻ്റെ പ്രധാന ഭാഗമാണ്. ബാഴ്സക്കായി 674 മത്സരങ്ങൾ കളിച്ച അദ്ദേഹം 57 ഗോളുകളും 136 അസിസ്റ്റുകളും നേടിയപ്പോൾ സ്പെയിനിനായി 14 ഗോളുകൾ നേടിയിട്ടുണ്ട്.
Read more
അതേസമയം ഈഡൻ ഹസാർഡ് ചെൽസിയിലെ തൻ്റെ കാലത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്, അവിടെ അദ്ദേഹം ഒരു മികച്ച ഡ്രിബ്ലറായിരുന്നു, അതേസമയം റയൽ മാഡ്രിഡിലെ അദ്ദേഹത്തിൻ്റെ സമയം പരുക്ക് മൂലം തകർന്നിരുന്നു. ചെൽസിക്കായി 76 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് ഗോളുകളും 12 അസിസ്റ്റും നേടി .