ഒന്ന് സ്വാഗതം ചെയ്തതാണ് പണി പാളി, ചെൽസി എയറിൽ; ഇത് വെൽക്കം മെൽകൗ ആയത് പോലെ ഒരു അബദ്ധം; ഏറ്റെടുത്ത് ആരാധകർ

പോർച്ചുഗൽ ഇന്റർനാഷണൽ ജോവോ ഫെലിക്‌സിനെ ചെൽസി ലോണിൽ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്ന ട്വിറ്റർ പോസ്റ്റ് ദേശീയതയുമായി ബന്ധപ്പെട്ട തെറ്റായ പിശക് വരുത്തിയതിനെത്തുടർന്ന് ടീം ആ പോസ്റ്റ് നീക്കം ചെയ്യാൻ ഒടുവിൽ നിര്ബന്ധിതരായി.

വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ ക്ലബ് വിടാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ഫെലിക്‌സിനെ അനുവദിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു.ഡീഗോ സിമിയോണുമായി സമീപകാലത്ത് ഉണ്ടായ പ്രശ്നങ്ങളും ഇത്തരം ഒരു തീരുമാനം എടുക്കാൻ ടീമിനെ പ്രേരിപ്പിച്ചിരിക്കാം.

പോർച്ചുഗൽ ഇന്റർനാഷണലുമായി കരാറിൽ ഏർപ്പെടാൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും താൽപ്പര്യമുണ്ടായിരുന്നു. എന്നിരുന്നാലും, തിങ്കളാഴ്ച, ചെൽസി അത്‌ലറ്റിക്കോ മാഡ്രിഡുമായി ലോണിൽ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തിയതായി തെളിഞ്ഞു. സീസണിന്റെ അവസാനം സ്ഥിരം ഡീൽ ആക്കാനുള്ള ഓപ്ഷനും ഈ ഡീലിന് ഉണ്ടെന്ന് ഉള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ജനുവരി 11 ബുധനാഴ്ച ചെൽസി ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 23-കാരന്റെ വരവ് അറിയിച്ചു. ലോണിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നുള്ള കളിക്കാരനെ സൈൻ ചെയ്യുന്നത് സ്ഥിരീകരിച്ച് അവർ ട്വിറ്ററിൽ എഴുതി:

“കലാകാരൻ എത്തി. ചെൽസിയിലേക്ക് സ്വാഗതം, ജോവോ ഫെലിക്സ്!”
ട്വിറ്റർ പോസ്റ്റിൽ ചെൽസി ഷർട്ടിൽ ഫെലിക്‌സിന്റെ ചിത്രവും ഹാഷ്‌ടാഗും ഉൾപ്പെടുത്തിയിട്ടുണ്ട് – #HolaFelix.

‘ഹോല ‘ എന്നതിന്റെ സ്പാനിഷ് പദമാണ് ‘ഹലോ’, അതേസമയം ഫെലിക്‌സിന്റെ മാതൃഭാഷയായ പോർച്ചുഗീസിൽ ‘ഓല’ എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്. സ്പെയിന്കാരന് എന്ന രീതിയിൽ ചെയ്ത സ്വാഗതം എന്തായാലുംപാര ആയി. നിമിഷനേരം കൊണ്ട് ട്രോളുകളിൽ നിറഞ്ഞതിനാൽ ഒടുവിൽ ചെൽസി പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങി.