കിവീസിനെതിരായ പരമ്പരയിലെ തോൽവിക്ക് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്, സോഷ്യൽ മീഡിയയിൽ ചർച്ചയായി മറുപടി

ന്യൂസിലൻഡിനെതിരായ റെഡ് ബോൾ പരമ്പരയിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രതിരോധിച്ച് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഉയർച്ചയിലും താഴ്ചയിലും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ച് രോഹിതിൽ നിന്നാണ് താൻ പഠിച്ചതെന്ന് സ്കൈ പരാമർശിച്ചു.

ഡർബനിൽ നടന്ന ആദ്യ ടി20യുടെ തലേന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കിവീസിനെതിരായ സമീപകാല തോൽവിക്ക് ശേഷം രോഹിത് ശർമ്മയെക്കുറിച്ച് സൂര്യകുമാർ യാദവിനോട് ചോദിച്ചു.

“നിങ്ങൾ ചിലത് ജയിക്കുന്നു, ചിലത് തോൽക്കുന്നു. എല്ലാവരും വിജയിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് എല്ലാ സമയത്തും സംഭവിക്കുന്നില്ല. രോഹിത് ശർമ്മയിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്. ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ്. നല്ല സമയത്തും മോശം സമയത്തും അവൻ ഒരുപോലെ തന്നെ ആയിരുന്നു. കളിക്കാരനായും നേതാവായും അദ്ദേഹം വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്,” സൂര്യകുമാർ യാദവ് പറഞ്ഞു.

“ഒരു നേതാവ് കളിയുടെ ശൈലി നിർവചിക്കുന്നു. ഒരു ക്യാപ്റ്റൻ എല്ലാ മത്സരങ്ങളും ജയിക്കാൻ ആഗ്രഹിക്കുന്നു. രോഹിത് മികച്ച നായകനാണ് . യുവതാരങ്ങളോട് അവൻ സംസാരിക്കുന്ന രീതിയൊക്കെ അഭിനന്ദിക്കാതിരിക്കാൻ തരമില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നടക്കാൻ ഇരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സൂര്യകുമാർ യാദവാണ് യുവതാരങ്ങൾ അടങ്ങുന്ന ഇന്ത്യൻ ടീമിനെ നയിക്കുന്നത്. യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ എന്നിവർ ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് പോകും.