ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലുള്ള ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ത്രീവ പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെലെയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഹോസ്പിറ്റലിലാണ് പെലെ ചികിത്സ തുടരുന്നത്. വന്‍കുടലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പെലെയുടെ നില മെച്ചപ്പെട്ടിരുന്നു. മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
Read more
നിലവില്‍ ക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായതിനെ തുടര്‍ന്ന് പെലെയെ അര്‍ദ്ധ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ കെലി നാസിമെന്റെയാണ് പെലെയെ പരിചരിക്കുന്നത്. പെലെക്കൊപ്പമുള്ള ചിത്രം മകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.