ഇപ്പോള്‍ ഫുട്ബോളില്‍ ഇഷ്ട രാജ്യത്തെ മാറ്റി പ്രതിഷ്ടിച്ച് പ്രശസ്ത പാരഗ്വായന്‍ മോഡല്‍ ലാരിസ്സ റിക്വെല്‍മി. സ്വന്തം രാജ്യമായ പാരഗ്വായിയെ പിന്തുണച്ചിരുന്ന ലാരിസ്സ ഇത്തവണ ബ്രസീലിനെയാണ് പിന്തുണയ്ക്കുന്നത്. ഖത്തര്‍ ലോക കപ്പിലേക്ക് പാരഗ്വായിക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ലാരിസ്സ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.
പച്ചയും മഞ്ഞയും നിറത്തിലുള്ള ബിക്കിനി വസ്ത്രമണിഞ്ഞ് ബ്രസീലിനായുള്ള സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് മോഡല്‍. പതിവുപോലെ സ്തനങ്ങള്ക്കിടയില് മൊബൈല്‍ വെച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മോഡല്‍ പങ്കുവെച്ചത്.
View this post on Instagram
View this post on Instagram
2010 ലോകകപ്പില്‍ ലാരിസ്സ സ്വന്തം രാജ്യമായ പാരഗ്വായിയെയാണ് സപ്പോര്‍ട്ട് ചെയ്തത് സ്തനങ്ങള്ക്കിടയില് മൊബൈല്‍ ഫോണ്‍ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസ്സയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പാരഗ്വായ് ഫൈനലിലെത്തിയാല്‍ നഗ്നയായി മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്യുമെന്നും ലാരിസ്സ പറഞ്ഞിരുന്നു.
Read more
എന്നാല്‍ പാരഗ്വായ് ലോകകപ്പില്‍ സ്പെയ്നിനെതിരേ തോറ്റ് പുറത്താകുകയായിരുന്നു. പിന്നീട് നഗ്നമായ ലാരിസ്സയുടെ ചിത്രങ്ങള്‍ പ്ലേബോയ് മാസികയുടെ ബ്രസീല്‍ പതിപ്പില്‍ വന്നിരുന്നു.