"എംബാപ്പയുടെ കാര്യം ഓർത്ത് പേടിക്കണ്ട, അവൻ വന്നതല്ലേ ഒള്ളു"; റയൽ താരത്തിനെ പിന്തുണച്ച് കാർലോ അഞ്ചലോട്ടി

ലോകത്തിൽ ഏറ്റവും കരുത്തരായ ക്ലബ് ടീം ആണ് റയൽ മാഡ്രിഡ്. ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്യ്തതോടെ റയലിനെ പൂട്ടാൻ എതിർ ടീമിന് ബുദ്ധിമുട്ടാകുന്ന കാര്യമാണ്. എന്നാൽ മത്സരം തുടങ്ങിയിട്ട് ഇത് വരെ ആയിട്ടും റയൽ മാഡ്രിഡ് താരമായ കൈലിയൻ എംബാപ്പയ്ക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല. ടീമിൽ മികച്ച മുന്നേറ്റങ്ങൾ അദ്ദേഹം നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ കാലിൽ നിന്നും ഗോൾ നേടുന്നത് കാണാനാണ് ആരാധകർ ഉറ്റുനോക്കുന്നത്.

എന്നാൽ ടീമിലെ താരങ്ങൾക്കും പരിശീലകനും ഈ കാര്യത്തികൾ ഒരു ആശങ്കയും ഇല്ല എന്ന് പറഞ്ഞിരിക്കുകയാണ്. റയലിന് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ അദ്ദേഹം ഗോൾ നേടി അക്കൗണ്ട് തുറന്നിരുന്നു. സീസണിലെ രണ്ട് മത്സരങ്ങളിലും എംബപ്പേ മികച്ച പ്രകടനം തന്നെ ആണ് നടത്തിയത്. എംബാപ്പയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ കാർലോ അഞ്ചലോട്ടി.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

”എംബപ്പേയെ കൂടാതെ ഞങ്ങൾക്ക് ഇവിടെ വിനീഷ്യസും റോഡ്രിഗോയുമുണ്ട്. ഒരുപാട് റിസോഴ്സുകൾ ഞങ്ങൾക്ക് ലഭ്യമാണ്. ടീം എപ്പോഴും മികച്ച നിലയിലേക്ക് എത്തിയിട്ടില്ല. എന്നിട്ട് പോലും ഈ സീസണിൽ 6 ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഒരുപാട് കാര്യങ്ങൾ തെളിയിക്കുന്നുണ്ട്, ഗോളുകൾ നേടുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. അത് ഇതിലൂടെ തന്നെ നിങ്ങൾക്ക് വ്യക്തമാക്കുന്നതാണ്. എംബപ്പേ കൂടുതൽ പുരോഗതി കൈവരിച്ചു വരുന്നുണ്ട്. അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. മികച്ച രൂപത്തിൽ തന്നെയാണ് അഡാപ്റ്റേഷൻ മുന്നോട്ടുപോകുന്നത്. ഓഗസ്റ്റ് പതിനാലാം തീയതിയാണ് അദ്ദേഹം അവസാനമായി ഗോൾ നേടിയത്. അതായത് രണ്ടാഴ്ച മുൻപ് അദ്ദേഹം ഗോൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. കൂടുതൽ ഗോളുകൾ നേടാൻ അദ്ദേഹം വെമ്പി നിൽക്കുകയാണ് “ കാർലോസ് അഞ്ചലോട്ടി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഒരുപാട് അവസരങ്ങൾ എംബാപ്പയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ അതിനെ ഗോൾ ആകാൻ താരത്തിന് സാധിച്ചില്ല. അത് കൊണ്ടാണ് എംബാപ്പയുടെ കാര്യത്തിൽ ആരാധകർ നിരാശരായത്. ഇന്ന് ലാലിഗയിൽ എംബപ്പേ തന്റെ ആദ്യ ഗോൾ നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലാസ് പാൽമസാണ്.