"എൻസോയ്ക്ക് എന്നോട് എന്തോ പ്രശ്നം ഉണ്ട് "; ഹാലന്റ് പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ഫ്രാൻസ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞതിന് ശേഷം ചെൽസിയുടെ ക്യാപ്റ്റനായി അദ്ദേഹത്തെ തിരഞ്ഞെടുത്ത വാർത്ത ഫുട്ബോൾ ലോകത്ത് വലിയ രീതിയിൽ ചർച്ച വിഷയം ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഏർലിംഗ് ഹാലന്റ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയോട് ചെൽസി പരാജയം ഏറ്റുവാങ്ങി.

മത്സരത്തിൽ ഉടനീളം ആധിപത്യം സ്ഥാപിച്ചത് മാഞ്ചസ്റ്റർ ആയിരുന്നുവെങ്കിലും ചെൽസിയും മികച്ച മുന്നേറ്റങ്ങൾ ഒരുപാട് നടത്തിയിരുന്നു. ഏർലിംഗ് ഹാലന്റ്, മാറ്റിയോ കൊവാസിച്ച് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ ഹാലന്റും എൻസോയും തമ്മിൽ ഒരുപാട് തവണ ഏറ്റുമുട്ടിയിരുന്നു. മത്സര ശേഷം ഹാലന്റ് സംസാരിക്കുകയും ചെയ്യ്തു.

ഏർലിംഗ് ഹാലന്റ് പറഞ്ഞത് ഇങ്ങനെ:

“എല്ലാ സമയത്തും അവൻ എന്നെ ചവിട്ടുന്നു. എന്നെ തള്ളിയിടാൻ ശ്രമിക്കുന്നു. സാധ്യമായതെല്ലാം എന്നോട് ചെയ്യാൻ ശ്രമിക്കുന്നു. അവന് എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല. വിജയം നേടാൻ കഴിഞ്ഞതിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ഞങ്ങൾ അത്ര പെർഫെക്റ്റ് ഒന്നുമായിരുന്നില്ല. എന്നിരുന്നാലും മികച്ച പ്രകടനം നടത്തി” ഹാലന്റ് പറഞ്ഞു.

ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന നൂറാമത്തെ മത്സരമായിരുന്നു ഇത്. എൻസോയുമായുള്ള പ്രശ്നത്തിൽ താരം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഹാലാൻഡ് മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവും കൂടിയാണ് ഏർലിംഗ് ഹാലന്റ്.