"ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്"; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ സ്റ്റുട്ട്ഗർട്ടിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. ആദ്യ പകുതിയിൽ ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് സ്റ്റുട്ട്ഗർട്ട് നടത്തിയുരുന്നു. എന്നാൽ അവയൊന്നും ഗോൾ അകാൻ താരങ്ങൾക്ക് സാധിച്ചില്ല. ആ സമയത്ത് ടീമിൽ രക്ഷകനായത് ഗോൾ കീപ്പർ തിബോട്ട് കോർടുവയാണ്. തകർപ്പൻ സേവുകളാണ് അദ്ദേഹം മത്സരത്തിൽ നടത്തിയത്.

അദ്ദേഹത്തിന് നേരെ വന്ന ഷോട്ടുകളിൽ തിബോട്ട് ആറ് സേവുകൾ നടത്തി. അതിൽ മൂന്നെണ്ണവും ബോക്സിനകത്ത് വെച്ചുള്ള ഷോട്ടുകൾ ആയിരുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിൽ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് ഗോൾ കീപ്പർ സാന്റിയാഗോ കനിസാറസ്.

സാന്റിയാഗോ കനിസാറസ് പറയുന്നത് ഇങ്ങനെ:

”ഏറ്റവും മികച്ച ഗോൾകീപ്പർ കോർട്ടുവയാണ്. നമ്മൾ മറഡോണയെ പോലെ, മെസ്സിയെ പോലെ എന്നൊക്കെ പറയാറില്ല. ഇവിടെ ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ കോർട്ടുവ തന്നെയാണ്. മറ്റെല്ലാ ഗോൾകീപ്പർമാരുടെയും മുകളിലാണ് ഇദ്ദേഹം വരുന്നത്. ഒരുപാട് നിർണായക സേവുകൾ അദ്ദേഹം നടത്തുന്നു. ദിവസവും അദ്ദേഹം അത് ചെയ്യുന്നതുകൊണ്ടാണ് നമുക്ക് നോർമലായി തോന്നുന്നത്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എക്കാലത്തെയും മികച്ച ഗോൾകീപ്പർ ഇദ്ദേഹമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇദ്ദേഹം തന്നെയാണ്. ഒരു സംശയം വേണ്ട “ സാന്റിയാഗോ കനിസാറസ് പറഞ്ഞു.

Read more

മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും തിബോട്ട് കോർട്ടോയിസ് ആണ്. താരത്തിന്റെ മികച്ച പ്രകടനമാണ് മത്സരത്തിലേക്ക് തിരികെ വരാൻ റയൽ മാഡ്രിഡിനെ സഹായിച്ചിട്ടുള്ളത്. ഇനി റയൽ ലീഗിൽ എസ്പനോളിനെതിരെയാണ് കളിക്കുക. വരുന്ന ശനിയാഴ്ചയാണ് ഈ മത്സരം നടക്കുക.