"റൊണാൾഡോയെ സൈൻ ചെയ്യരുത് എന്ന അപകട സൂചന ഞാൻ നേരത്തെ നൽകിയിരുന്നു"; വെളിപ്പെടുത്തി സോൾഷെയർ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് റൊണാൾഡോ ഇപ്പോൾ സഞ്ചരിക്കുന്നത്. തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ് താരം. തന്റെ മികവുറ്റ പ്രകടനം കൊണ്ട് യുവ താരങ്ങൾക്ക് ഇപ്പോൾ മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്.

2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് മടങ്ങിയെത്തിയത്. യുണൈറ്റഡ് ഇതിഹാസമായ സോൾഷെയറായിരുന്നു അന്ന് പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. അന്ന് റൊണാൾഡോ 24 ഗോളുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. പ്രീമിയർ ലീഗ് ക്ലബ്ബായ ഇപ്സ് വിച്ച് ടൗണിന്റെ പരിശീലകനായ മക്കെന്ന അന്ന് യുണൈറ്റഡിൽ സോൾഷെയർക്കൊപ്പം ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം തനിക്ക് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ്.

സോൾഷെയർ പറയുന്നത് ഇങ്ങനെ:

“മക്കെന്ന അന്ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്ങനെയാണ് ഈ തീരുമാനത്തെ നമ്മൾ ഡിഫൻഡ് ചെയ്യാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചിരുന്നത്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായ ചോയ്സ് ആയിരുന്നു. പക്ഷേ അന്ന് ഞങ്ങൾക്ക് അത് ശരിയായ തീരുമാനമായി കൊണ്ടാണ് അനുഭവപ്പെട്ടത് ” സോൾഷെയർ പറഞ്ഞു.

എന്നാൽ മാഞ്ചസ്റ്ററിൽ റൊണാൾഡോയ്ക്ക് കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. പരിശീലകനെതിരെയും ക്ലബ്ബിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി കൊണ്ട് അദ്ദേഹത്തിന് യുണൈറ്റഡ് വിടേണ്ടി വന്നു.