"അതില്ലാതെ എനിക്ക് കളിക്കാൻ സാധിക്കില്ല"; തന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ വെളുപ്പെടുത്തി പ്രമുഖ താരം

ആരോഗ്യപരമായ പ്രശ്നങ്ങളിലൂടെ ആണ് തന്റെ ഫുട്ബോൾ യാത്ര തുടരുന്നതെന്ന് വെളുപ്പെടുത്തി ഇന്റർ മിയാമി താരം ലൂയി സുവാരസ്. ഓരോ മത്സരങ്ങളും കളിക്കാൻ നേരം താരം മൂന്നു മെഡിസിനുകൾ എടുത്തിട്ടതാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. മത്സരത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും താരം ഇഞ്ചക്ഷനും എടുക്കും. ഉറുഗ്വൻ റേഡിയോ പരിപാടിക്കിടെ ആണ് സുവാരസ് തന്റെ ആരോഗ്യ പ്രശ്നങ്ങൾ വെളുപ്പെടുത്തിയത്. ഈ മരുന്നുകൾ എടുത്തില്ലെങ്കിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. മരുന്നുകളുടെ സഹായം ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്.

ലൂയിസ് സുവാരസിന്റെ വാക്കുകൾ ഇങ്ങനെ:

“ഓരോ മത്സരത്തിന് മുൻപും ഞാൻ മൂന്ന് മരുന്നുകൾ എടുക്കും. മത്സരത്തിന് മണിക്കൂറുകൾ മുൻപ് ഞാൻ ഇഞ്ചക്ഷനും എടുക്കും. അല്ലെങ്കിൽ എനിക്ക് കളിക്കാൻ സാധിക്കില്ല. ഇങ്ങനെ പോയാൽ അടുത്ത അഞ്ച് വർഷം കൊണ്ട് എനിക്ക് എന്റെ കൂട്ടുകാരുടെ കൂടെ പോലും ഫുട്ബോൾ കളിക്കാൻ സാധിക്കില്ല. അതിരാവിലെ എണീക്കുമ്പോൾ ഞാൻ ഒരുപാട് വേദന സഹിച്ച് ബുദ്ധിമുട്ടുന്നുണ്ട്. അത്രയും കഷ്ടപെട്ടിട്ടാണ് ഞാൻ മത്സരങ്ങൾ കളിക്കുന്നത്” സുവാരസ് പറഞ്ഞു.

ലിവർപൂളിന് വേണ്ടിയും ബാഴ്സിലോണയ്ക്ക് വേണ്ടിയും മറക്കാനാവാത്ത ഒരുപാട് ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള താരമാണ് സുവാരസ്. ലിവർപൂളിന് വേണ്ടി 133 മത്സരങ്ങളിൽ താരം 82 ഗോളുകളും 34 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം ബാഴ്സിലോണയ്ക്ക് വേണ്ടി താരം 283 മത്സരങ്ങളിൽ 195 ഗോളുകളും 113 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരം നാല് ലാലിഗ ട്രോഫികളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. 22 മത്സരങ്ങളിൽ നിന്നുമായി 14 ഗോളുകളും നേടിയിട്ടുണ്ട്.