"ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു": സഹ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽനാസറിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നിലവിൽ നടത്തികൊണ്ട് ഇരിക്കുന്നത്. 900 ഗോളുകൾ നേടുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ടീമിൽ എന്നും യുവ താരങ്ങളെ മുൻപിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന താരമാണ് റൊണാൾഡോ. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് ഡിയഗോ ഡാലോട്ട്.ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ചുകൊണ്ടും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഡാലോട്ട്.
റൊണാൾഡോയെ കുറിച്ച് അദ്ദേഹം TNT സ്പോർട്സിനോട് സംസാരിച്ചു.

ഡിയഗോ ഡാലോട്ട് പറയുന്നത് ഇങ്ങനെ:

“ഞാൻ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചിട്ടുണ്ട്. റൊണാൾഡോയുടെ അടുത്തുനിന്ന് പോരുന്ന ഓരോ സമയത്തും കൂടുതൽ ധനികനായി കൊണ്ടാണ് എനിക്ക് അനുഭവപ്പെടുക. ഞാൻ പണത്തിന്റെ കാര്യമല്ല പറയുന്നത്. എനിക്ക് റൊണാൾഡോ പണമൊന്നും നൽകുന്നില്ല. മറിച്ച് പേഴ്സണൽ വൈസ്സിലാണ് ഞാൻ ഇതൊക്കെ പറയുന്നത്. നമ്മൾ റൊണാൾഡോക്കൊപ്പം വളരെയധികം കംഫർട്ടബിൾ ആയിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിൽ ഉണ്ടാകും ” ഡിയഗോ ഡാലോട്ട് പറഞ്ഞു.

ലോകത്തിലെ മറ്റേത് താരങ്ങളുമായി താരതമ്യം ചെയ്താലും റൊണാൾഡോ തന്നെ ആയിരിക്കും മുൻപന്തയിൽ നിൽക്കുക എന്നത് ഉറപ്പായ കാര്യമാണ്. നിലവിൽ ഗംഭീര ഫോമിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇപ്പോൾ സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അത് കൊണ്ട് ഉടനെ റൊണാൾഡോ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല.

Read more