"എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും അത് ഞാൻ ആവർത്തിക്കില്ല"; മാപ്പ് ചോദിച്ച് എൻഡ്രിക്ക്

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ടീം ആണ് റയൽ മാഡ്രിഡ്. ഈ സമ്മർ ട്രാൻസ്ഫറിൽ ഒരുപാട് മികച്ച താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്ന ലാലിഗയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അവർ നിലകൊള്ളുന്നത്. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് അലാവസിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ റഫറിയും റയൽ മാഡ്രിഡും ഒത്തു കളിച്ചിരിക്കുകയാണ് എന്നാണ് എതിർ ടീം പരിശീലകൻ വാദിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ റോഡ്രിക്ക് പകരമാണ് എൻഡ്രിക്ക് കളത്തിലേക്ക് ഇറങ്ങിയത്. മത്സരത്തിന്റെ ഇടയ്ക്ക് വെച്ച് അദ്ദേഹം അലാവസ് പ്രതിരോധ നിര താരം സാന്റിയാഗോ മൗറിനോയെ ഗുരുതരമായി ഫൗൾ ചെയ്യുകയായിരുന്നു. മനഃപൂർവ്വമായ ഒരു ആക്രമണമാണ് അദ്ദേഹം നടത്തിയത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. റെഡ് കാർഡ് കിട്ടേണ്ടതിൽ നിന്ന് അദ്ദേഹത്തിന് റഫറി യെല്ലോ കാർഡ് മാത്രമാണ് നൽകിയത്.

എൻഡറിക്കിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചു എന്നത് ഉറപ്പായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് മാർക്ക ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ചെയ്തത് തെറ്റാണെന്നും, പരിശീലകനായ കാർലോ അഞ്ചലോട്ടിയോടും റയലിലെയും, അലാവസിലെയും താരങ്ങളോടും അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. കൂടാതെ ഇതുപോലെയുള്ള സംഭവങ്ങൾ ഇനി അദ്ദേഹം ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യെലോ കാർഡിന് പകരം റെഡ് കാർഡ് റഫറി എൻഡറിക്കിന് കൊടുത്തിരുന്നെങ്കിൽ റയൽ മാഡ്രിഡിന് കാര്യങ്ങൾ കൂടുതൽ വഷളായേനെ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് അലാവസ്‌ രണ്ട് ഗോളുകൾ തിരിച്ച് അടിച്ച റയലിനെ കുഴപ്പത്തിലാക്കിയത്. പക്ഷെ സമനില ഗോൾ നേടാൻ അലാവസിന് സാധിച്ചില്ല.

Read more