"ഈ കോച്ച് ഉണ്ടെങ്കിൽ ഞാൻ ടീമിൽ നിൽക്കില്ല"; ബെൽജിയം ഗോൾ കീപ്പർ പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

എമി മാർട്ടിനെസിനെ പോലെ ലോകത്തിൽ ഏറ്റവും മികച്ച ഗോൾ കീപ്പറുമാരിൽ ഒരാൾ ആണ് റയൽ മാഡ്രിഡ് താരമായ തിബൗട്ട് കോർട്ടുവ. പരിക്ക് മൂലം കഴിഞ്ഞ സീസൺ കളിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഗംഭീരമായിട്ടാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. ബെൽജിയത്തിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. എന്നാൽ ടീമുമായി താരം ഇപ്പോൾ അത്ര നല്ല ചേർച്ചയിൽ അല്ല. അത് കൊണ്ട് തന്നെ ടീമിന്റെ പല മത്സരങ്ങളിൽ നിന്നും അദ്ദേഹം മാറി നിൽക്കുകയാണ്. ടീമിൽ നിൽക്കുന്ന കാര്യത്തിൽ തിബൗട്ട് കോർട്ടുവ സംസാരിച്ചു.

തിബൗട്ട് കോർട്ടുവ പറയുന്നത് ഇങ്ങനെ:

“ദൗർഭാഗ്യവശാൽ പരിശീലകനുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന് കീഴിലുള്ള ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടതില്ല എന്നുള്ളത് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എന്റേതായ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു. ഈ പരിശീലകനിൽ എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ല. ടീമിനകത്ത് ശരിയായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല. ഫെഡറേഷനുമായി ഞാൻ ഒരുപാട് തവണ ചർച്ചകൾ നടത്തി. ഇത് വളരെ വേദനാജനകമായ തീരുമാനമാണെങ്കിലും ഉചിതമാണ്. ഇതിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ് എന്നത് ഞാൻ ഫെഡറേഷനോട് വ്യക്തമാക്കിയിട്ടുണ്ട്. ചില ആരാധകരെ നിരാശരാക്കിയതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ ബെൽജിയത്തിന് ഗുണകരമാകുന്ന ഒരു തീരുമാനമാണ് ഇത്. ഈ വാദ പ്രതിവാദങ്ങൾ ഇതോടുകൂടി ഞാൻ അവസാനിപ്പിക്കുന്നു. ടീം വരുന്ന ലക്ഷ്യങ്ങളിൽ നന്നായി ഫോക്കസ് ചെയ്യട്ടെ” തിബൗട്ട് കോർട്ടുവ പറഞ്ഞു.

Read more

ഈ വര്ഷം നടന്ന യൂറോ കപ്പിൽ ബെൽജിയത്തിന് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. എന്നാൽ ടീമിന് ക്വാട്ടർ ഫൈനലിൽ പുറത്താകേണ്ടി വന്നു. ടീമിൽ, പരിശീലകനായിട്ടുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ട് എന്ന് അധികൃതർ അറിയിച്ചു.