ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.
ഒരു ഐതിഹാസികമായ കരിയർ സ്വന്തമായി അവകാശപ്പെടാൻ താരത്തിന് സാധിക്കും. ഇന്നലെ ഡി മരിയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു. അതിൽ താൻ മുൻപ് കളിച്ച ക്ലബായ റയൽ മാഡ്രിഡിനെ കുറിച്ച് പ്രശംസിക്കുകയും ചെയ്യ്തിരുന്നു.
എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:
”റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യുക എന്നുള്ളത് ലോകത്തെ ഏറ്റവും മികച്ച പത്തോ പതിനഞ്ചോ താരങ്ങളിൽ ഉൾപ്പെടുന്നതിന് തുല്യമാണ്. അങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്. ആ ക്ലബ്ബിൽ കളിക്കുന്നത് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് തുല്യമാണ് “ ഡി മരിയ പറഞ്ഞു.
Read more
ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂടെ ഒരുമിച്ച് കളിക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരം വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോൾ ക്ലബ് ലെവലിൽ പോർച്ചുഗീസിന്റെ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 2010 മുതൽ 2014 വരെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. അവിടെവച്ച് ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.