ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. തങ്ങളുടെ ഫുട്ബോൾ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് ഇരുവരും ഇപ്പോൾ സഞ്ചരിക്കുന്നത്. ലയണൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല, റൊണാൾഡോയാകട്ടെ നിലവിൽ 910 ഗോളുകൾ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ്. ഇരുവരും യുവ താരങ്ങൾക്ക് മോശമായ സമയമാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്.
ബാഴ്സലോണ ഇതിഹാസങ്ങളിൽ ഒരാളായ ജെറാർഡ് പീക്കെ ദീർഘകാലം ലയണൽ മെസിക്കൊപ്പം കളിച്ചിട്ടുള്ള ഒരു താരമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഒരു ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പീക്കെ ഒരിക്കൽ കൂടി ആരാണ് ഏറ്റവും മികച്ച ഫുട്ബോൾ താരം എന്ന് പറഞ്ഞിരിക്കുകയാണ്.
ജെറാർഡ് പീക്കെ പറയുന്നത് ഇങ്ങനെ:
“മെസിയും ക്രിസ്റ്റ്യാനോയും തമ്മിൽ എപ്പോഴും വ്യത്യാസമുണ്ട്. മനുഷ്യരിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ലയണൽ മെസി അങ്ങനെയല്ല. അദ്ദേഹം ഈ ഗ്രഹത്തിൽ നിന്നുള്ള താരമല്ല. ട്രെയിനിങ്ങിൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഓരോ ദിവസവും മെസ്സി ചെയ്യുന്നത് കണ്ട ആളാണ് ഞാൻ. അദ്ദേഹത്തിന്റെ ചിന്തയുടെ വേഗത മറ്റാർക്കും ഇല്ല. പതിമൂന്നാം വയസ്സിൽ അക്കാദമിയിൽ എത്തിയ താരമാണ് മെസി. പിന്നീട് അതേ നിലവാരം കരിയറിൽ ഉടനീളം പുലർത്തുകയായിരുന്നു ” ജെറാർഡ് പീക്കെ പറഞ്ഞു.
ലയണൽ മെസി ഇപ്പോൾ തകർപ്പൻ പ്രകടനമാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടി നടത്തുന്നത്. കൂടാതെ റൊണാൾഡോ ആകട്ടെ സൗദി ലീഗിൽ മിന്നും ഫോമിലാണ് കളിക്കുന്നതും. ഇരുവരും ഇല്ലാത്ത ഫുട്ബോൾ, ആരാധകർക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല.