റയലിലേക്ക് വന്നതിൽ പിന്നെ എൻഡ്രിക്കിന് മോശം സമയം ആണെന്നാണ് ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നത്. ദിവസങ്ങൾക്ക് മുന്നേ ആണ് താരത്തിനെ റയൽ മാഡ്രിഡ് ക്ലബ് അവതരിപ്പിച്ചത്. എന്നാൽ അത് കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളിലും റയൽ മാഡ്രിഡ് തോറ്റു. മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ എൻഡ്രിക്കിന് സാധിച്ചില്ല. നിലവിലെ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയത് ഇവരായിരുന്നു. എന്നാൽ ഇന്നലെ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ബാഴ്സലോണയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബാഴ്സ റയലിനെ പരാജയപ്പെടുത്തിയത്. എൻഡ്രിക്കിന്റെ പ്രകടനത്തെക്കുറിച്ച് ചില കാര്യങ്ങൾ റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബൌട് കോർട്ടുവ പറഞ്ഞിട്ടുണ്ട്
തിബൌട് കോർട്ടുവ പറയുന്നത് ഇങ്ങനെ:
“ഒരുപാട് കരുത്തും ശക്തിയുമുള്ള താരമാണ് എൻഡ്രിക്ക്. നിലവിൽ കുറച്ചുകൂടി ശാന്തതയാണ് അദ്ദേഹത്തിന് ആവശ്യം. അദ്ദേഹം വളരെയധികം പരിഭ്രാന്തനാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ റയൽ മാഡ്രിഡിനെ പോലെയുള്ള ഒരു ക്ലബ്ബിന് വേണ്ടി വലിയ മത്സരങ്ങൾ കളിക്കുമ്പോൾ ഈ പരിഭ്രാന്തി സാധാരണമാണ്. പക്ഷേ ട്രെയിനിങ്ങിൽ അദ്ദേഹം ഒരുപാട് ഗോളുകൾ നേടുന്നുണ്ട്. അദ്ദേഹത്തിന് നല്ല കരുത്തും ഉണ്ട്. അത് നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് ” ഇതാണ് റയൽ മാഡ്രിഡ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
Read more
ഇനിയുള്ള മത്സരങ്ങൾ എൻഡറിക്കിന് നിർണായകമാണ്. മികച്ച പ്രകടനങ്ങൾ നടത്തിയില്ലെങ്കിൽ സീനിയർ താരങ്ങൾ വരുമ്പോഴേക്കും താരത്തിന് പ്രധാന മത്സരങ്ങൾ ബെഞ്ചിൽ ഇരിക്കേണ്ടി വരും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അടുത്ത മത്സരത്തിൽ ചെൽസിയെയാണ് റയൽ മാഡ്രിഡ് നേരിടുക. മത്സരത്തിൽ എൻഡ്രിക്കിന് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.