'റാമോസും റൊണാൾഡോയും നേർക്കുനേർ'; ആവേശത്തോടെ ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, സെർജിയോ റാമോസും. ഇരുവരും കളിക്കളത്തിൽ കത്ത് സൂക്ഷിക്കുന്ന സൗഹൃഹം കാണാൻ എന്നും ലോക ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. റയൽ മാഡ്രിഡിന് വേണ്ടി ഒരുപാട് നേട്ടങ്ങൾ നേടി കൊടുത്ത താരങ്ങളാണ് ഇവർ. 2018ൽ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ ഈ കൂട്ടുകെട്ട് പിരിയുകയായിരുന്നു. സ്പാനിഷ് ക്ലബായ സെവിയ്യക്ക് വേണ്ടിയായിരുന്നു റാമോസ് കളിച്ചിരുന്നത്.

ഈ വർഷത്തെ ട്രാൻസ്ഫെറിൽ റാമോസ് ഫ്രീ ഏജന്റായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനാസറിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട് എന്ന് ഒരുപാട് വാർത്തകൾ വന്നിരുന്നു. പക്ഷെ താരം അത് നിരസിച്ചു. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ വെച്ച് റാമോസ് സൗദി ലീഗിലേക്ക് ആണ് മത്സരിക്കാൻ വരുന്നത്. എന്നാൽ അൽ നാസറിന് വേണ്ടിയല്ല, മറിച്ച് അൽ ഉറുബയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.

ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എതിരാളിയുടെ റോൾ ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. സൗദി ലീഗിലേക്ക് പുതിയതായി വന്ന ടീം ആണ് അൽ ഉറുബ. ടീമിലേക്ക് ക്രിസ്റ്റിൻ ടെല്ലോയെ കൂടെ അവർ സൈൻ ചെയ്യ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. റയൽ മാഡ്രിഡിന് വേണ്ടി 671 മത്സരങ്ങൾ കളിച്ച റാമോസ് 101 ഗോളുകളും 40 അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിരവധി കിരീടങ്ങൾ സ്വന്തമാക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. റാമോസ് വന്നാൽ ടീമിന് അത് ഗുണകരമാകും എന്നത് ഉറപ്പാണ്.

Read more