ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ അന്താരാഷ്ട്ര ടീമിനെ മാത്രമല്ല ക്ലബ് ലെവലിൽ അൽ നാസറിനെയും അദ്ദേഹം ഉന്നതങ്ങളിൽ എത്തിക്കുന്നുണ്ട്. ടീമിൽ യുവ താരങ്ങളെ പ്രോത്സാഹിപ്പിച്ച് മുൻപന്തയിൽ കൊണ്ട് വരുന്നതിൽ റൊണാൾഡോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോർച്ചുഗൽ അന്താരാഷ്ട്ര ടീമിലും ഇപ്പോൾ യുവ താരങ്ങളുടെ സാന്നിദ്ധ്യം കൂടുതലാണ്. ഈ താരങ്ങളെയെല്ലാം റൊണാൾഡോ മികച്ച രീതിയിൽ ആണ് നയിക്കുന്നത്.
ടീമിൽ നടന്ന രസകരമായ സംഭവം റൊണാൾഡോ മാധ്യമങ്ങളോട് പങ്ക് വെച്ചു. പോർച്ചുഗൽ നാളെ ക്രൊയേഷ്യയുമായിട്ടാണ് ഏറ്റുമുട്ടുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് റൊണാൾഡോ ഇപ്പോൾ ഉള്ളത്.17 വയസ്സ് മാത്രമുള്ള ജിയോവാനി ക്വെണ്ടക്ക് പോർച്ചുഗൽ ടീമിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയോട് സംസാരിക്കാൻ പേടി ആയിരുന്നു താരത്തിന്. ഇതുമായി ബന്ധെപെട്ടതാണ് റൊണാൾഡോ സംസാരിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:
“പല താരങ്ങൾക്കും എന്നോട് സംസാരിക്കാൻ നാണമാണ്. കുറച്ചു മുൻപ് ഡ്രസിങ് റൂമിൽ ഞാൻ ആ 17 വയസ്സുകാരനായ പുതിയ താരത്തെ കണ്ടിരുന്നു. നീ മത്സരത്തിൽ നിന്നും റിക്കവർ ആയോ എന്ന് ഞാൻ ക്വെണ്ടയോട് ചോദിച്ചു. അവന് എന്നോട് സംസാരിക്കാൻ നാണമായിരുന്നു. ഞാൻ ഇവരുടെ പിതാവാകാൻ ശ്രമിക്കുന്നു എന്നൊന്നും പറയുന്നില്ല. മറിച്ച് ഒരു മൂത്ത സഹോദരന്റെ സ്ഥാനത്താണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്, ഇത്തരം ഘട്ടങ്ങളിലൂടെ ഞാനും കടന്നു പോയതാണ്. പോർച്ചുഗൽ ദേശീയ ടീം എന്നുള്ളത് ഒരു കുടുംബമാണ്. നേഷൻസ് ലീഗിൽ മാത്രമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് തുടരുന്നത്. അൽ നാസറിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടാണ് താരം അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ടീമിനോടൊപ്പം ജോയിൻ ചെയ്യ്തത്. ടീമിലേക്ക് 17 വയസ്സ് മാത്രമുള്ള ഈ താരം സ്പോർട്ടിങ്ങിന്റെ മധ്യനിരയിലാണ് കളിക്കുന്നത്. ക്രൊയേഷ്യയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് ആദ്യ പ്ലെയിങ്ങിൽ സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ ഉറപ്പ് പറയാറായിട്ടില്ല.