"അഞ്ച് ലോകകപ്പ് നക്ഷത്രങ്ങൾ ഞങ്ങളുടെ ജേഴ്സിയിൽ ഉണ്ട്, എതിരാളികൾ അത് ഓർത്താൽ നല്ലത്": ലൂയിസ് ഹെൻറിക്

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ പരാജയപ്പെടുത്തി കരുത്തരായ ബ്രസീൽ തങ്ങളുടെ രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് ഗോൾ നേടിയത് ബ്രസീൽ ടീമിൽ ആശങ്ക പടർത്തി. എന്നാൽ ഇഗോർ ജീസസ് നേടിയ ഗോൾ ബ്രസീലിന് സമനില നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് ലൂയിസ് ഹെൻറിക്കെ നേടിയ ഗോളാണ് വിജയം നേടി കൊടുത്തത്.

മത്സരത്തിൽ പൂർണ ആധിപത്യം തന്നെയായിരുന്നു ബ്രസീൽ ഇന്ന് നടത്തിയത്. ടീമിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഹെൻറിക്കെ ഒരു കിടിലൻ ഗോൾ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഹെൻറിക്കെ പറയുന്നത് ഇങ്ങനെ:

”ബ്രസീൽ ടീമിന് വേണ്ടി ജീവൻ വരെ നൽകാൻ ഞങ്ങൾ തയ്യാറാണ്.ഈ ജേഴ്‌സി മഹത്തായ ഒന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിൽ സംഭവിക്കുന്നത് കുറച്ചു മോശം കാര്യങ്ങളാണ്. പക്ഷേ അതിൽ നിന്നൊക്കെ മാറ്റം അനിവാര്യമാണ്. അതിന് ഞങ്ങൾ തുടക്കം കുറിച്ചു കഴിഞ്ഞു.ഈ ദേശീയ ടീമിന്റെ ജേഴ്സിക്ക് വേണ്ടി സർവ്വതും സമർപ്പിച്ച് ഫൈറ്റ് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്”

ഹെൻറിക്കെ തുടർന്നു:

“ആദ്യമായി 5 നക്ഷത്രങ്ങൾ നെഞ്ചിൽ അണിഞ്ഞവരാണ് നമ്മൾ. ഈ ജഴ്സിയെ എന്ത് വിലകൊടുത്തും ഞങ്ങൾ ഡിഫൻഡ് ചെയ്യും. ഞങ്ങൾ കടന്നു പോകുന്ന സാഹചര്യം ഞങ്ങൾക്കറിയാം. ആരാധകർ ഞങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഈ ജഴ്സി അണിയാൻ സാധിക്കുന്നതിലും വിജയഗോൾ നേടാൻ കഴിഞ്ഞതിലും ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനി മറ്റൊരു ബുദ്ധിമുട്ടേറിയ മത്സരമാണ് ഞങ്ങളെ കാത്തിരിക്കുന്നത്. വിജയിക്കാൻ വേണ്ടി ഞങ്ങൾ പോരാട്ടേണ്ടതുണ്ട് ” ഹെൻറിക്കെ പറഞ്ഞു.

Read more