"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ

ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശമായ പ്രകടനമാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഇന്നത്തെ മത്സരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ആണ് അവർ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏഴാം റൗണ്ട് മത്സരമാണിത്. അവസാനം കളിച്ച നാല് മത്സരങ്ങളും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരം കൂടെ തോൽക്കുകയാണെങ്കിൽ പരിശീലകനായ എറിക്ക് ടെൻഹാഗിനെ പരിശീലന സ്ഥാനത്ത് നിന്ന് മാറ്റിയേക്കും.

നിലവിലെ സാഹചര്യത്തിൽ പരിശീലകനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി മഗ്വയ്ർ. താരങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും, പരിശീലകനെ അതിൽ പഴിക്കരുതെന്നും ആണ് അദ്ദേഹം വ്യക്തമാകുന്നത്.

ഹാരി മഗ്വയ്ർ പറയുന്നത് ഇങ്ങനെ:

”ഫുട്ബോളിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നുള്ളത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. പക്ഷേ പരിശീലകനായ മറ്റുള്ളവരെയോ അല്ല കുറ്റപ്പെടുത്തേണ്ടത്. ഞങ്ങൾ ഞങ്ങളെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. കളിക്കളത്തിൽ കളിക്കുന്നത് ഈ താരങ്ങളാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഞങ്ങളാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് ഞങ്ങൾക്ക് പുതിയ ഒരു തുടക്കം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് ” ഹാരി മഗ്വയ്ർ പറഞ്ഞു.

ഈ സീസണിൽ കളിച്ച 9 മത്സരങ്ങളിൽ ഇന്നും 6 കളികളും മാഞ്ചസ്റ്റർ പരാജയപെട്ടു. അതിൽ പരിശീലകനെതിരെ വൻ ആരാധക രോക്ഷവും വിമർശനങ്ങളും ആണ് ഉയർന്ന് വരുന്നത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ട്രോഫി നേടാനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽക്കും.

Read more