"മെസി അന്ന് എനിക്ക് തന്നത് ഒരിക്കലും മറക്കാനാവാത്ത നിമിഷം ആയിരുന്നു"; ബ്രസീലിയൻ ഇതിഹാസം കക്ക പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ബ്രസീലിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് കക്ക. 2002 ലോകകപ്പ് നേടുന്നതിൽ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു. 2007 ബാലൻ ഡി ഓർ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കക്ക ഒരുപാട് തവണ ലയണൽ മെസിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. എ.സി മിലാനിൽ കളിക്കുന്ന കാലത്തും റയൽ മാഡ്രിഡിൽ വെച്ചുകൊണ്ടും കക്ക, മെസി പോരാട്ടം കാണാൻ ഫുട്ബോൾ ആരാധകർക്ക് ഹരമായിരുന്നു. എ.സി മിലാനിൽ കളിക്കുന്ന സമയത്ത് ലയണൽ മെസിയുമായി താൻ ജേഴ്‌സി കൈമാറിയ സംഭവം കക്ക ഒരു അഭിമുഖത്തിൽ വെച്ച് പങ്കുവെച്ചിരുന്നു.

കക്ക പറയുന്നത് ഇങ്ങനെ:

“മെസ്സി മിലാനെതിരെ കളിച്ച ആ സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മത്സരശേഷം എനിക്ക് നിങ്ങളുടെ ജേഴ്‌സി വേണമെന്നുള്ളത്.തീർച്ചയായും,അതൊരു ബഹുമതി തന്നെയായിരിക്കും എന്നാണ് മെസ്സി മറുപടി പറഞ്ഞത്. മത്സരശേഷം മെസ്സി മെക്സസുമായി ജേഴ്‌സി കൈമാറുന്നതാണ് ഞാൻ കണ്ടത്. മെസ്സി മറന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്.

കക്ക തുടർന്നു;

എന്നാൽ ടണലിൽ വച്ചുകൊണ്ട് ഞാൻ മെസ്സിയെ വീണ്ടും കണ്ടുമുട്ടി. അപ്പോൾ മെസ്സി എന്നോട് പറഞ്ഞു,സോറി. തന്റെ മകനുവേണ്ടി ജേഴ്സി വേണമെന്ന് മെക്സസ് എന്നോട് പറഞ്ഞിരുന്നു. എനിക്കത് നിരസിക്കാൻ കഴിഞ്ഞില്ല, കാരണം ഒരു കുട്ടിക്ക് നൽകിയ പ്രോമിസ് തെറ്റിക്കാൻ ഞാൻ കാരണമാവരുതല്ലോ. പിന്നീട് മെസ്സി എനിക്ക് പുതിയ ഒരു ജേഴ്സി നൽകി.മാത്രമല്ല എന്റെ ഒരു ജേഴ്സി മെസ്സി ആവശ്യപ്പെടുകയും ചെയ്തു. ഞാൻ മെസ്സിക്ക് ജേഴ്സി നൽകി. വളരെ രസകരമായ ഒരു സംഭവമായിരുന്നു അത്.മെസ്സി വളരെ സിമ്പിൾ ആയ,ഹമ്പിളായ ഒരു വ്യക്തിയാണ് “കക്ക പറഞ്ഞു.

ഫുട്ബോളിൽ ലയണൽ മെസി നേടാനുള്ളതെല്ലാം നേടി. ഖത്തർ വേൾഡ് കപ്പ്, രണ്ട് കോപ്പ അമേരിക്കൻ ട്രോഫി, ഒരു ഫൈനലിസിമാ ട്രോഫി എന്നിവ അദ്ദേഹം സ്വന്തമാക്കി. ഇപ്പോൾ തന്റെ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് താരം കടന്നു പോകുന്നത്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. അവിടെ വെച്ച് വിരമിക്കാനാണ് താരത്തിന്റെ തീരുമാനവും.