ഫ്രഞ്ച് ദേശിയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഫ്രാൻസ് ടീമിന്റെ കൂടെ ഉണ്ടാവില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. റയൽ മാഡ്രിഡിൽ മികച്ച മത്സരം പുറത്തെടുത്ത താരം ഇപ്പോൾ ഇന്റർനാഷണൽ ബ്രേക്കിൽ ആണ്. എന്നാൽ അതിൽ ഫ്രാൻസ് ടീമിന്റെ കൂടെ കളികാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുകയാണ്. തനിക്ക് ദേശിയ ടീമിനെക്കാളും പ്രധാനം ക്ലബ് ടീമായ റയലിനോടാണെന്നാണ് ആരാധകരുടെ വാദം.
അതിനെ വിശ്വസിപ്പിക്കുന്ന തലത്തിലാണ് ഇപ്പോൾ പുറത്തത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിൽ എംബപ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് അദ്ദേഹത്തിന് അവധി നൽകിയതോടുകൂടിയാണ് അദ്ദേഹം സ്വീഡനിൽ എത്തിയത്. ഇതോടുകൂടി ഫ്രഞ്ച് ആരാധകരുടെ വിമർശനങ്ങൾ വർദ്ധിച്ചിരുന്നു. ഇതിന് മറുപടിയായി പരിശീലകനായ ദിദിയർ ദെഷാപ്സ് സംസാരിച്ചു.
ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:
” ഇവിടെ ഇല്ലാത്ത താരങ്ങളെയോ അവരുടെ വാർത്തകളെയോ ഞാൻ ഫോളോ ചെയ്യാറില്ല. റയൽ മാഡ്രിഡിന്റെ പ്രോഗ്രാം അനുസരിച്ച് കൊണ്ടാണ് എംബപ്പേ ഇപ്പോൾ മുന്നോട്ടുപോകുന്നത്. അദ്ദേഹം അവിടെയുണ്ടോ മറ്റെവിടെങ്കിലും ആണോ എന്നുള്ളത് ഞങ്ങൾക്കറിയില്ല. ക്ലബ്ബിനോടൊപ്പമുള്ള മറ്റേത് താരങ്ങളെ പോലെയും ക്ലബ്ബിന്റെ ഗൈഡ് ലൈനാണ് എംബപ്പേയും പിന്തുടരുന്നത്. താരങ്ങൾക്ക് അവധി ലഭിച്ചു കഴിഞ്ഞാൽ അവർക്ക് വേണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് “ ദിദിയർ ദെഷാപ്സ് പറഞ്ഞു.
ഫ്രഞ്ച് ദേശിയ ടീമിന്റെ കൂടെ കളിക്കില്ല എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം ക്ലബ് ലെവൽ മത്സരങ്ങൾക്ക് വേണ്ടി റയലിന് വേണ്ടി കളിച്ചിരുന്നു. അത് വൻവിവാദമാവുകയും ചെയ്തിരുന്നു. ലാലിഗയിൽ ഇനി നടക്കാൻ പോകുന്ന മത്സരം സെൽറ്റ വിഗോയ്ക്ക് എതിരെയാണ്. അതിൽ എംബപ്പേ കളിക്കും എന്നത് ഉറപ്പാണ്.