'പിറന്നാള്‍ ആശംസകള്‍ ജിയോ'; ലക്ഷങ്ങള്‍ പൊടിച്ച് ആരാധകരെ അമ്പരപ്പിച്ച് റൊണാള്‍ഡോ

കാമുയ്ക്ക് വ്യത്യസ്ത രീതിയില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കാമുകി ജോര്‍ജീന റോഡ്രിഗസിന്റെ പിറന്നാള്‍ വീഡിയോ ലേസര്‍ ഷോയിലൂടെ തെളിയിച്ചാണ് റൊണാള്‍ഡോ തന്റെ ആശംസകല്‍ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് റൊണാള്‍ഡോ പ്രദര്‍ശിപ്പിച്ചത്. ‘പിറന്നാള്‍ ആശംസകള്‍ ജിയോ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ഈ സമ്മാനത്തിനുവേണ്ടി 50000 പൗണ്ട്, ഏകദേശം 50 ലക്ഷം രൂപയാണ് റൊണാള്‍ഡോ ചെലവാക്കിയത്. അവധിക്കാലം ആഘോഷിക്കാനാണ് താരം ദുബായിലെത്തിയത്. ജോര്‍ജീനയും നാല് മക്കളും റൊണാള്‍ഡോയ്ക്ക് ഒപ്പം ദുബായിലുണ്ട്.