റൊണാൾഡോ എന്നെക്കാൾ താഴെയാണ്, എന്നാൽ മെസി....; മുൻ ബ്രസീൽ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

തങ്ങളുടെ ഫുട്ബോൾ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് രണ്ട് ഇതിഹാസങ്ങളും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷെ വിരമിക്കാൻ അധികം വർഷങ്ങൾ ഇല്ലെങ്കിലും ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് അവർ കൊടുക്കുന്നതും. ബ്രസീലിന് വേണ്ടിയും ക്ലബ് ലെവലിൽ ബാഴ്സിലോണയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനം നടത്തിയ താരമാണ് റൊമാരിയോ. മെസിയാണ് റൊണാൾഡോയാണോ കേമൻ എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

റൊമാരിയോ പറയുന്നത് ഇങ്ങനെ:

” എനിക്ക് മെസിയെ ഭയങ്കര കാര്യമാണ്. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. എന്നാൽ റൊണാൾഡോയെ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റിലെ കാണൂ. എന്നെക്കാൾ താഴെയാണ് അതിൽ അവൻ. ഏതെങ്കിലും ഒരു താരത്തിനെ തിരഞ്ഞെടുക്കണം എന്ന് വന്നാൽ ഞാൻ മെസിയെ മാത്രമേ തിരഞ്ഞെടുക്കൂ. ദൈവത്തിന്റെ വരദാനം ലഭിച്ച താരമാണ് മെസി” റൊമാരിയോ പറഞ്ഞു.

Read more