മുൻ റയൽ മാഡ്രിഡ് ടീമംഗങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും കാലത്തിന് പുറത്തും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ ലോകത്തിൽ ഏറ്റവും മുന്നിൽ ഉള്ള ആളാണ് റൊണാൾഡോ. നിലവിൽ താരത്തിന് 601 മില്യൺ ഫോള്ളോവെർസ് ആണ് ഉള്ളത്. കൂട്ടുകാരൻ റാമോസിനാകട്ടെ 60 മില്യൺ ഫോള്ളോവെഴ്‌സും. ഇതിനെ ചൊല്ലിയാണ് രസകരമായ സംഭാഷണം നടന്നത്. സോഷ്യൽ മീഡിയ ലാൻഡ്‌മാർക്കിൽ എത്തുമ്പോൾ റാമോസ് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു, പോസ്റ്റിന് കീഴിൽ റൊണാൾഡോ ഒരു കമന്റ് ഇട്ടു:
“എന്നെ പിടിക്കാൻ നിങ്ങൾക്ക് മറ്റൊരു പൂജ്യം കൂടി വേണം.” റൊണാൾഡോയുടെ പരാമർശം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
“അത്ര വലിയ ആത്മവിശ്വാസം വേണ്ട ക്രിസ്. തിരിച്ചുവരവിലെ സ്പെഷ്യലിസ്റ്റ് ആണ് ഞാൻ. മിനിറ്റ് 93-ഉം അതിലധികവും ഹഹഹ. പങ്കെടുക്കാൻ ഓർക്കുക, നിങ്ങൾ # ഉപയോഗിക്കണം.” റാമോസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഇതിൽ റാമോസ് പറഞ്ഞ 93 ആം മിനിറ്റിലാണ് റയൽ തങ്ങളുടെ ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയത്. അന്ന് അത്‌ലറ്റികോ മാഡ്രിഡിന് എതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ തോൽവി ഉറപ്പിച്ച സമയത്ത് റാമോസ് നേടിയ ഗോൾ മത്സരം അധിക സമയത്തേക്ക് നീട്ടുകയും റയലിനെ ജയിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
Read more
റയൽ മാഡ്രിഡിൽ സഹതാരങ്ങളായിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും 339 തവണ പിച്ച് പങ്കിട്ടു. നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 17 ട്രോഫികൾ അവർ ഒരുമിച്ച് നേടി.ജൂൺ 30-ന് കരാർ അവസാനിച്ചതിനെത്തുടർന്ന് പിഎസ്ജി വിട്ടതിന് ശേഷം റാമോസ് ഇപ്പോൾ ഒരു സ്വതന്ത്ര ഏജന്റാണ്. അൽ-നാസറിൽ റൊണാൾഡോയുമായി താരം ഒരുമിക്കുമോ എന്നുള്ളത് ഇനി കണ്ടറിയണം.