റൊണാൾഡോ ടീം പ്ലയർ, മെസിക്ക് വ്യക്തിഗത മികവ് മാത്രം; റൊണാൾഡോയാണ് മികച്ച താരമെന്ന് ലൂയിസ് വാൻ ഗാൽ

നെതർലൻഡ്‌സിന്റെ മുൻ മാനേജർ ലൂയിസ് വാൻ ഗാൽ, ലയണൽ മെസിയെക്കാൾ മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നുള്ള ചിന്തയാണ് പരിശീലകൻ പങ്കുവെച്ചത്. മെസിക്ക് ഗോൾ അടിച്ചുകൂട്ടുന്നതിൽ മാത്രമാണ് ചിന്തയെന്നും എന്നാൽ റൊണാൾഡോ ഒരു ടീം മാൻ ആണെന്നും ഉള്ള വാദമാണ് പരിശീലകൻ പറയുന്നത്.

മെസി അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചതിന് ശേഷം, ഗാൽ നടത്തിയ അഭിപ്രായങ്ങൾ വളരെയധികം ശ്രദ്ധ നേടി. 2022 ലോകകപ്പ് നേടിയതിന് ശേഷമുള്ള തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന പനാമയ്‌ക്കെതിരെ വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലിച്ചെൻസ്റ്റീനെതിരെ 4-0 ന് വിജയം ഉറപ്പിച്ചു.

ഗാലിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചു“പിന്നെ വലിയ ചോദ്യം, മെസ്സിയോ ക്രിസ്റ്റ്യാനോയോ? ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങൾ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. അവയ്ക്കിടയിൽ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. കിരീടത്തിൽ മെസ്സിയെക്കാൾ കൂടുതൽ നേട്ടങ്ങൾ റൊണാൾഡോയ്ക്കുണ്ട്. മെസ്സിക്ക് കൂടുതൽ വ്യക്തിഗത അവാർഡുകൾ ഉണ്ട്, എന്നാൽ റൊണാൾഡോ ഒരു ടീം പ്ലയേറാണ് . അതിനാൽ റൊണാൾഡോയാണ് എന്റെ ഇഷ്ട താരം, ഞാൻ ഒരു വ്യക്തിഗത കളിക്കാരനേക്കാൾ ഒരു ടീം പരിശീലകനാണ്. മെസ്സി മികച്ച ഫുട്ബോൾ കളിക്കാരനായിരിക്കാം, പക്ഷേ നിങ്ങൾ ഒരു ടീമായി കളിക്കണം, അങ്ങനെ നോക്കിയാൽ റൊണാൾഡോയാണ് മികച്ചവൻ ”ഗാൽ സ്പാനിഷ് റേഡിയോ സ്റ്റേഷനായ ഒൻഡ സെറോയോട് പറഞ്ഞു.

Read more

സാധരണ ആരാധകർ പറയുന്ന അഭിപ്രായത്തിൽ നിന്ന് നേരെ വിപരീതമായ അഭിപ്രായമാണ് പരിശീലകൻ പങ്കുവെച്ചത്. റൊണാൾഡോ വ്യക്തികത മികവിൽ ശ്രദ്ധിക്കുന്ന താരം എന്ന നിലയിലും മെസി ടീം പ്ലയർ എന്ന നിലയിലും മിടുക്കനാണ് എന്ന അഭിപ്രായമാന് പലരും പറയുന്നത്. ലോകകപ്പ് ക്വാർട്ടർ ഇന്നാളിൽ മെസിയുടെ അർജന്റീനയും വാൻ ഗാലിന്റെ നെതെർലാൻഡ്‌സും ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ വിവാദങ്ങളും സംഭവങ്ങളും കണക്കിലെടുക്കുമ്പോൾ ഇത്തരം ഒരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ മാത്രമേ അത്ഭുതം ഉള്ളു.