ഡിയാരിയോ ഓലെയുടെ അഭിപ്രായത്തിൽ, 2022 ഫിഫ ലോകകപ്പിൽ നവംബർ 27 ന് മെക്സിക്കോയ്‌ക്കെതിരായ ഗ്രൂപ്പ് സിയിലെ നിർണായക പോരാട്ടത്തിനിറങ്ങുന്ന അര്ജന്റീന ടീമിൽ നാല് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിർണായക പോരാട്ടമായതിനാലും മറ്റൊരു അവസരം ഇല്ലാത്തതിനാലും ഏറ്റവും മികച്ച ടീമുമായി ഇറങ്ങുക ആയിരിക്കും ടീമിന്റെ പ്രധാന ലക്‌ഷ്യം.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അൽബിസെലെസ്റ്റസ് സൗദി അറേബ്യയോട് 2-1ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ലയണൽ മെസ്സി പെനാൽറ്റിയിലൂടെ സ്‌കലോനിയുടെ ടീമിന് മികച്ച തുടക്കം നൽകി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ സൗദി അറേബ്യയുടെ രണ്ട് വേഗമേറിയ ഗോളുകൾ കളിയെ തലകീഴായി മാറ്റി.
സ്കലോനി മിക്കവാറും ഇലവനിൽ നാല് മാറ്റങ്ങൾ വരുത്തിയേക്കാം. ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ് ഇലവനിൽ എത്തിയേക്കും. അതേസമയം, പാപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസിനോ അലക്സിസ് മാക് അലിസ്റ്ററോ വന്നേക്കും. നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മോളിന എന്നിവർക്ക് പകരം ഗോൺസാലോ മോണ്ടിയേലും മാർക്കോസ് അക്യുനയും ആദ്യ ഇലവനിലുണ്ടാകും.
Read more
എന്തായാലും കൗണ്ടർ അറ്റാക്കിങ്ങിൽ കേമന്മാരായ മെക്സിക്കോക്ക് എതിരെ കരുതി തന്നെ ആയിരിക്കും അര്ജന്റീന ഇറങ്ങുക,