അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും മറ്റ് 14 പേരെയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുത്തു. അർജൻ്റീനക്കൊപ്പം ലോകകപ്പ് ജേതാവായ മെസി മനോഹരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും അലങ്കരിച്ച കളിക്കാരിലൊരാളാണ്.

38 ആം വയസിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് മെസി കൊടുത്തു കൊണ്ടിരിക്കുന്നത്. ഇന്റർ മിയാമിക്ക് വേണ്ടിയും അർജന്റീനയ്ക്ക് വേണ്ടിയും നാളുകൾ ഏറെയായി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അംഗീകാരം ലഭിച്ച മെസി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. അതിൽ താരത്തിന് നേരെ വരുന്ന വിമർശനങ്ങൾ വളരെ കൂടുതലാണ്.

ലയണൽ മെസി ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റെമെന്റ്റ് ഇപ്രകാരം:

ഡിസംബറിൽ അവസാനത്തോടെ അമേരിക്കയിലെ വൈറ്റ് ഹൌസ് ഫിഫയെ വിവരം അറിയിച്ചിരുന്നു, ഫിഫ ക്ലബിനെയും വിവരം അറിയിച്ചിരുന്നു. ഇത്തവണത്തെ പുരസ്‌കാര ലിസ്റ്റിൽ മെസിയും ഉൾപെടും എന്ന കാര്യം. വൈറ്റ് ഹൌസ് നൽകിയ ഈ ആദരവിന്‌ നന്ദി. ഈ പുരസ്‌കാരം ഏറ്റുവാങ്ങാൻ എനിക്ക് അതിയായ താല്പര്യം ഉണ്ട് പക്ഷെ നേരത്തെ ഷെഡ്യൂൾ ചെയ്യ്ത പ്രോഗ്രാംസ് ഉള്ളത് കൊണ്ട് ചടങ്ങിലേക്ക് വരാൻ സാധിക്കില്ല. എനിക്ക് ഈ പുരസ്‌കാരം തന്നതിന് നന്ദി, ഭാവിയിൽ നമുക്ക് ഇത്തരം ചടങ്ങുകളിൽ വെച്ച് കാണാം.