എല്ലാത്തിനും തുടക്കം ഇട്ടത് സുവാരസ്; രോഷാകുലനായി കൊളംബിയൻ താരങ്ങൾ; ആഞ്ഞടിച്ച് ഉറുഗ്വൻ താരം

കോപ്പ അമേരിക്കയിലെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ കൊളംബിയയോട് തോൽവി ഏറ്റു വാങ്ങിയിരുന്ന ഉറുഗ്വയ്ക്ക് വമ്പൻ വിമർശനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 10 പെരുമായിട്ടാണ് കൊളംബിയ കളിച്ചത്. എന്നിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഉറുഗ്വയ്ക്ക് സാധിച്ചില്ല. മത്സര ശേഷം താരങ്ങൾ തമ്മിൽ വാക്ക്പോരുകളും കയ്യാങ്കളിയും നടന്നു. ഇതിനെല്ലാം തുടക്കം ഇട്ടത് ലൂയിസ് സുവാരസ് ആണെന്നാണ് പറയപ്പെടുന്നത്.

സുവാരസും മിഗെൽ ബോർഹയും ഒരുമിച്ച് കളിച്ചിട്ടുള്ളവർ ആണ്. മത്സര ശേഷം സുവാരസ് ബോർഹെയുടെ കഴുത്തിൽ കടിക്കാൻ ചെന്നിരുന്നു. പെട്ടന്ന് തന്നെ താരം അതിൽ നിന്നും പിന്തിരിഞ്ഞു. ഈ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ നിന്നും വ്യക്തമായി കാണാം. പക്ഷെ അതിൽ നിന്നും തുടർന്നാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്ക്പോര് ഉണ്ടായത്. എന്നാൽ മൽസര ശേഷം കൊളംബിയൻ താരങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് സുവാരസ് രംഗത് വന്നിട്ടുണ്ട്.

ലൂയിസ് സുവാരസിന്റെ വാക്കുകൾ ഇങ്ങനെ:

” എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് അവരുടെ പരിഹാസമായിരുന്നു. കളിയിൽ പ്രശ്നം ഉണ്ടാക്കിയത് അവരാണ്. അവർ ഞങ്ങളെ പരിഹസിച്ച് ചിരിക്കുന്നു, തെറി പറയുന്നു. അവരുടെ സെലിബ്രേഷൻ ഞങ്ങളെ അപഹസപ്പെടുത്തുന്നതായിരുന്നു.ഞങ്ങൾ ബ്രസീൽ താരങ്ങളെ തോൽപിച്ചാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. പക്ഷെ കളി കഴിഞ്ഞ് ഞങ്ങൾ ബ്രസീൽ താരങ്ങളെ പരിഹസിച്ചിരുന്നില്ല. പക്ഷെ കൊളംബിയക്കാർ അങ്ങനെ ആയിരുന്നില്ല. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്” ഇതാണ് സുവാരസ് പറഞ്ഞത്.

എന്തായാലും കോൺമെബോൾ അന്വേഷണത്തിന് ആഹ്വനം ചെയ്തിട്ടുണ്ട്. ഇരു ടീമുകളിലും പ്രെശ്നം ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടി എടുക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിച്ച കൊളംബിയ ജൂലൈ 15 നാണ് അര്ജന്റീനയുമായി ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ശക്തരായ ടീമുകൾ ആയതു കൊണ്ട് തന്നെ ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് ആര് നേടും എന്നുള്ള കാര്യത്തിൽ തീർപ് കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഫുട്ബോൾ ആരാധകർ.