സുനില്‍ഛേത്രിയ്ക്ക് ഐ.എസ്.എല്ലില്‍ റെക്കോഡ് ; ഹൈദരാബാദ് ലീഗ് പട്ടികയില്‍ അപ്രമാദിത്യം തുടരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടി കളി മുറുകുമ്പോള്‍ അപ്രമാദിത്യം തുടര്‍ന്ന് ഹൈദരാബാദ് എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സി വിജയം നേടി. മത്സരത്തില്‍ ബംഗലുരുവിന്റെ ഏകഗോള്‍ നേടിയ സുനില്‍ഛേത്രി ഐഎസ്എല്ലില്‍ 50 ഗോളുകള്‍ അടിച്ച് ചരിത്രമെഴുതി.

ആദ്യ പകുതിയില്‍ ജാവിയെര്‍ സുവേരിയയും ജോവാവു വിക്ടറും നേടിയ ഗോളുകളാണ് ഹൈദരാബാദിനെ തുണച്ചത്. ഇഞ്ചുറി സമയത്തായിരുന്നു സുനില്‍ഛേത്രിയുടെ ഗോള്‍ വന്നത്. ഉദാന്ത നല്‍കിയ പന്ത് ഛേത്രി വലയില്‍ എത്തിക്കുകയായിരുന്നു. ഐഎസഎല്ലിലെ റെക്കോഡ് ഗോള്‍നേട്ടമാണ് സുനില്‍ഛേത്രി നടത്തിയത്.

Read more

ഹൈദരാബാദിന്റെ ഓഗ്‌ബെച്ചേയും സുനില്‍ഛേത്രിയും മത്സരം തുടങ്ങും മുമ്പ് 49 ഗോളുകളുമായി നില്‍ക്കുകയായിരുന്നു. ആര് ഗോളടിച്ചാലും റെക്കോഡ് ആകുമെന്നിരിക്കെ ആയിരുനനു ഛേത്രിയുടെ ഗോള്‍. ഈ ജയത്തോടെ ഹൈദരാബാദിന് 29 പോയിന്റായി. സീസണില്‍ ഹൈദരാബാദ് നേടുന്ന എട്ടാമത്തെ വിജയമാണ് ഇത്.