ആഴ്‌സണൽ മത്സരത്തിൽ സംഭവിച്ചത് പിഴവ് , ആ നഷ്‌ടമായ രണ്ട് പോയിന്റ് ആഴ്‌സണലിന് അവസാനം പണിയാകുമോ

ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആഴ്‌സണലിന് വിലപ്പെട്ട രണ്ട് പോയിന്റുകൾ നിഷേധിച്ച പിഴവ് പറ്റിയ വാർത്തകൾ ശക്തമാക്കുമ്പോൾ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) തീരുമാനങ്ങൾ “മനുഷ്യ പിഴവായി” മാറിയെന്ന് പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ് (പിജിഎംഒഎൽ) ഞായറാഴ്ച പറഞ്ഞു.

ബ്രെന്റ്‌ഫോർഡിനായുള്ള ഇവാൻ ടോണിയുടെ സമനില ഗോളിൽ ലീഗ് ലീഡർ ആഴ്‌സണൽ ടൈറ്റിൽ റേസിൽ രണ്ട് പോയിന്റ് ഇടിവ് വരുത്തി, പക്ഷേ റീപ്ലേകളിൽ ആ ഗോളിലേക്ക് ഉള്ള ആരംഭത്തിന് മുമ്പ് തന്നെ ഓഫ്‌സൈസ് ആയി വിളിക്കേണ്ടത് ആയിരുന്നു എന്നാണ് വ്യക്തമായി കാണാമായിരുന്നു.

ഡിഫൻഡർ ഗബ്രിയേൽ മഗൽഹെസിനെ തടയുന്നതിനിടയിൽ എഥാൻ പിന്നോക്ക് ഓഫ്‌സൈഡായി വ്യക്തമായി കാണാമായിരുന്നു. എന്നാൽ റഫറി അത് ഒടുവിൽ ഗോളായി തന്നെ അനുവദിക്കുക ആയിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Read more

തങ്ങൾക്ക് സംഭവിച്ച പിഴവ് റഫറി ഏറ്റുപറഞ്ഞു എന്നുള്ളത് ശരി തന്നെ. എന്നാൽ നഷ്ടപെട്ട എ രണ്ട് പോയിന്റുകൾ അവസാനം പോയിന്റ് പട്ടികയിൽ ആഴ്‌സണലിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം. എതിരാളികളായ സിറ്റി നിലവി; പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് നിൽക്കുന്നത്.