ഐഎഎസ്എല്‍ സീസണിന്റെ പകുതിയില്‍ പരിശീലകനെ നഷ്ടമായ എഫ്സി ഗോവയ്ക്ക് മറ്റൊരു തിരിച്ചടികൂടി. കഴിഞ്ഞ കളിക്കിടെ മോശമായി പെരുമാറിയ സൂപ്പര്‍ താരം ജോര്‍ജ് ഓര്‍ട്ടിസിന് രണ്ടു മത്സരങ്ങളില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. 50,000 രൂപ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഇട്ടത്. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് എതിരേ ഡിസംബര്‍ 11 ന് ബാംബോലിമില്‍ നടന്ന മത്സരത്തില്‍ പ്രതിരോധക്കാരന്‍ സുരേഷ് വാംഗ്ജത്തിനെ കയ്യേറ്റം ചെയ്തതിനാണ് ഓര്‍ട്ടിസിനെതിരായ നടപടി. ഓര്‍ട്ടിസിന്റേത് ഗുരുതരമായ കുറ്റമാണെന്ന് അച്ചടക്കസമിതി വിലയിരുത്തി. ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്ന സാഹചര്യത്തില്‍ ഒരു ഓര്‍ട്ടിസിന് സ്വാഭാവികമായി ഒരു കളിയില്‍ വിലക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മത്സര ത്തില്‍ കൂടി വിലക്ക് വന്നിരിക്കുന്നത്.
Read more
വെള്ളിയാഴ്ച ഒഡീഷയ്ക്ക് എതിരേയുള്ള മത്സരമാണ് ഓര്‍ട്ടിസിന് ആദ്യം നഷ്ടമാകുക. പിന്നാലെ ഡിസംബര്‍ 29 ന് നടക്കുന്ന എടികെയ്ക്ക് എതിരേയുള്ള മത്സരത്തിലും ഓര്‍ട്ടിസിന് പുറത്തിരിക്കും. ഓര്‍ട്ടിസിന്റെ വിലക്ക് ഗോവയ്ക്ക് ഇരുട്ടടിയാണ്. നേരത്തേ, ഇവര്‍ക്ക് പരിശീലകന്‍ യുവാന്‍ ഫെറെണ്ടോയെ നഷ്ടമായിരുന്നു.