ഓനെ കൊണ്ടൊന്നും പറ്റൂല സാറെ; അവന് പകരം വേറൊരാള്‍, അത് ഒരിക്കലും എളുപ്പമല്ല; നിറംമങ്ങി ബ്രസീലിയന്‍ സൂപ്പര്‍ താരം

കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന മത്സരത്തിൽ കോസ്റ്റ റിക്കയുടെ  ഗോൾ രഹിത സമനില പൂട്ട് ബ്രസീലിനെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച മുന്നേറ്റം നടത്തിയിരുന്ന ബ്രസീലിനു എതിർ ടീമിന്റെ ഗോൾ വലയത്തിൽ പന്ത് കേറ്റാൻ സാധിച്ചില്ല. വിനീഷിയസ് ജൂനിയർ തിളങ്ങും എന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ താരത്തിന് വേണ്ട രീതിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. നെയ്മറിന്റെ വിടവ് ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഈ തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽനിന്ന് നെയ്മർ പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ്.

റയൽ മാഡ്രിഡിന് വേണ്ടി 24 ഗോളുകളും 11 അസിസ്റ്റുകളും നേടിയ താരം, ബ്രസീൽ ടീമിൽ വരുമ്പോൾ ആ ഫോം നിലനിർത്താൻ പാടുപെടുകയാണ്. നെയ്മറിനെ പോലെ ഉള്ള താരത്തിന്റെ വിടവ് നികത്താൻ കൊണ്ട് വന്ന താരത്തിനെ ആദ്യം ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ അദ്ദേഹത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്.

നെയ്മർ കഴിഞ്ഞ കോപ്പ അമേരിക്കൻ ഫൈനൽ വരെ എത്തിച്ച ടീമിൽ നിന്ന് മോശകരമായ പ്രകടനം അല്ല ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചത്. അദ്ദേഹത്തിന് പകരമാകാൻ വിനിഷ്യസിന് സാധിക്കില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

കളിയിൽ സ്ഥിരത നിലനിർത്താൻ പാട് പെട്ടിരുന്ന വിനിഷിയ്‌സിനെ 71 ആം മിനിറ്റിൽ തിരികെ കയറ്റുകയായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ കോപ്പയിലെ ഈ സീസൺ ഗംഭീരമായി തുടങ്ങാൻ സാധിച്ചില്ല. വരും മത്സരങ്ങളിൽ താരം തിളങ്ങും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.