"ലിവർപൂളിലെ എന്റെ അവസാന മത്സരമാണ് ഇത്"; ക്ലബ് മാറ്റത്തിന്റെ സൂചന നൽകി മുഹമ്മദ് സലാഹ്

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ തോല്പിച്ചിരുന്നു. മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയത് ഈജിപ്ഷ്യൻ താരമായ മുഹമ്മദ് സലായായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരത്തിന് നേടാൻ സാധിച്ചിരുന്നു. കൂടാതെ കോഡി ​ഗാക്പോയും മറ്റൊരു ഗോൾ നേടി.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരമായിരിക്കും ലിവർപൂളിനായുള്ള തന്റെ അവസാനത്തെ മത്സരം എന്ന് സൂചന മുഹമ്മദ് സലാ നൽകിയിരുന്നു. കാരണം ഇനി ഇംഗ്ലീഷ് ലീഗിൽ ലിവർപൂളിന് വേണ്ടി തന്റെ കരാർ പുതുക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാകുന്നത്. മത്സരശേഷം അദ്ദേഹം ഈ കാര്യം വീണ്ടും ആവർത്തിച്ചിരുന്നു.

മുഹമ്മദ് സലാഹ് പറയുന്നത് ഇങ്ങനെ:

“ഒരുപക്ഷേ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് വേണ്ടിയുള്ള എന്റെ അവസാന മത്സരമായിരിക്കും ഇത്. ഈ മത്സരം പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിച്ചത്. മത്സരത്തിന്റെ അന്തരീക്ഷം ഏറെ മികച്ചതായിരുന്നു. അതിനാൽ ഒരോ നിമിഷവും താൻ ആസ്വദിക്കാൻ ശ്രമിച്ചു. ഇത്തവണ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് വിജയിക്കാൻ ലിവർപൂളിന് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” മുഹമ്മദ് സലാഹ് പറഞ്ഞു.

2017 മുതലാണ് സലാഹ് ലിവർപൂളിന്റെ ഭാഗമാകുന്നത്. ഇംഗ്ലീഷ് ക്ലബിനൊപ്പം 352 മത്സരങ്ങൾ കളിച്ച താരം 214 ഗോളുകളും 92 അസിസ്റ്റുകളും നേടി. ലിവർപൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.