ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കാൻ ഒരുങ്ങുന്നു. ജൂൺ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിക്കുമെന്ന് 39 കാരനായ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ന് പ്രഖ്യാപനം നടത്തിയിരിക്കുമാകയാണ്.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ബൂട്ടഴിക്കുന് കാര്യം സുനിൽ അറിയിച്ചത്. ഇന്ത്യൻ ഫുട്‍ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച താരമായിട്ടണ് ഇതിഹാസം മടങ്ങുന്നത്. 2005 ജൂൺ 12-ന് പാകിസ്താനെതിരെ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ‍ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ താരത്തെ 2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം, “Captain Fantastic” എന്ന് ആരാധകർ നൽകിയ വിശേഷണം വെറുതെ അല്ല എന്ന് അയാൾ പല കാലങ്ങളിലും തെളിയിച്ചു. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം,അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ, ആറുതവണ രാജ്യത്തെ മികച്ച ഫുട്ബോളർ,…ക്രിക്കറ്റിലെ സച്ചിനെ പോലെ ആണ് ഫുട്ബോളിൽ സുനിൽ , ഉള്ള സാഹചര്യങ്ങളിൽ വലിയ നേട്ടം ഉണ്ടാക്കിയ ആൾ ആണ്. ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ പറയുന്ന ഒരു പേര് ആയി സുനിൽ ഇനിയും ആരാധക ഹൃദയത്തിൽ ഉണ്ടാകും.

ജൂൺ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം കളമൊഴിയും. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിൻ്റുമായി നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്.