ബോള്‍ട്ട് തിരിച്ചെത്തുന്നു; ട്രാക്കിലേക്കല്ല,ഫുട്ബോളിലേക്ക്!

മനുഷ്യസാധ്യമായ പ്രകടനങ്ങള്‍ക്കപ്പുറത്തേക്കു ബോള്‍ട്ടിന്റെ കാലുകള്‍ കുതിക്കുമ്പോള്‍ ലോകം അദ്ഭുതത്തോടെ ചോദിക്കുമായിരുന്നു അയാള്‍ മനുഷ്യന്‍ തന്നെയാണോ എന്ന്. ട്രാക്കില്‍ അയാള്‍ മനുഷ്യനല്ലായിരുന്നു.”പുലി”തന്നെയായിരുന്നു അയാള്‍ .വേഗതയില്‍ അയാള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഈരുമുണ്ടായില്ല. ഗ്യാലറി മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടക്കടലിലാഴ്ത്തിയാണ് അവസാന മത്സരത്തില്‍ ഓടി പൂര്‍ത്തിയാക്കാനാകാതെ അയാള്‍ കളം വിട്ടത്.

എന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ബോള്‍ട്ട് ഇപ്പോള്‍ എത്തുന്നത്. രണ്ടാമതൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ബോള്‍ട്ട്് . ട്രാക്കിലേക്കല്ല. ഫുട്‌ബോള്‍ മൈതാനത്തേക്ക്. ജര്‍മന്‍ ക്ലാബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ ട്രയല്‍സിന് പോകോനൊരുങ്ങുകയാണ് ജമൈക്കന്‍ ഇതിഹാസം.എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ട് തിരിച്ചുവരവിനേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

ട്രയല്‍സിനായി ബോള്‍ട്ട് മാര്‍ച്ചില്‍ ഡോര്‍ട്ടുമുണ്ടില്‍ എത്തും. നേരത്തെ പലവട്ടം ഫുട്‌ബോളിനോടുള്ള പ്രണയം താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സ്വപ്‌ന ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണെന്നും അവിടെ കളിക്കണമെന്നാണ് ആഗ്രഹമെന്നും ബോള്‍ട്ട് പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.