ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. ഇതോടെ റയൽ മാഡ്രിഡ് താരങ്ങൾ ചടങ്ങ് ബഹിഷ്കരിച്ചു. അത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി.
വിനിക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ വളരെയധികം നിരാശയാണ് ഉള്ളത്. എന്നാൽ ഇപ്പോൾ റയൽ ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്. വിനീഷ്യസ് റയൽ മാഡ്രിഡ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ബാലൺ ഡി ഓർ കിട്ടാത്തതാണ് കാരണം എന്നുമാണ് അതിൽ പറയുന്നത്. റയലിൽ ഫ്രഞ്ച് താരം എംബപ്പേ കൂടെ വന്നത് കൊണ്ട് വിനി മാറുന്നതിൽ അധികൃതർ എതിർക്കാനുള്ള സാധ്യത കുറവാണ്.
നിലവിൽ സൗദി അറേബ്യ, ഇംഗ്ലണ്ട് എന്നി സ്ഥലങ്ങളിൽ നിന്നും താരത്തിന് ഓഫാറുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മറിൽ ഒരു ബില്യൺ യൂറോയുടെ ഓഫർ സമ്മറിൽ നിന്നും ലഭിച്ചിരുന്നു. അത് പൂർണ്ണമായും വിനി നിരസിച്ചിട്ടില്ല. അടുത്ത സമ്മറിൽ അത് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read more
നിലവിൽ 2027 വരെയാണ് റയലുമായി കരാർ ഉള്ളത്. പക്ഷെ ഒരു ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. അത്രയും പണം മുടക്കി അദ്ദേഹത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ ടീമുകൾ ശ്രമിക്കാനുള്ള സാധ്യതയും കുറവായിരിക്കും. ക്ലബ് വിടാൻ വിനി തീരുമാനിച്ചാൽ അതിനു തടസം നിക്കാൻ അധികൃതർ ശ്രമിച്ചേക്കില്ല. എംബപ്പേ വന്നതുകൊണ്ട് തന്നെ വിനി ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ നേരത്തെ പ്രചരിച്ചിരുന്നു