കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ അര്ജന്റീന കാനഡയെ നേരിടും. ഗ്രൂപ്പ് സ്റ്റേജിൽ ഇരുവരും നേരത്തെ തന്നെ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ അര്ജന്റീന 2 ഗോളുകൾക്കാണ് കാനഡയെ പരാജയപ്പെടുത്തിയത്. അന്നത്തെ മത്സരത്തിൽ മെസി ഉൾപ്പടെ കുറെ പേർക്ക് ഗോൾ അടിക്കാനുള്ള അവസരം ഉണ്ടായിട്ടും അത് പാഴാക്കിയിരുന്നു. അല്ലായിരുന്നെങ്കിൽ 5 ഗോളിനെങ്കിലും അര്ജന്റീന വിജയിച്ചേനെ. ഇതേ കാനഡയെ തന്നെ ആണ് അര്ജന്റീന സെമിയിൽ നേരിടുന്നത്. എന്നാൽ ഇത്തവണ അർജന്റീനയെ പൂട്ടാൻ ഉള്ള തന്ത്രങ്ങൾ മെനഞ്ഞിട്ടാണ് കാനഡ കളത്തിലേക്ക് ഇറങ്ങുന്നത്.
കാനഡ പരിശീലകൻ ജെസെ മാർഷ് പറയുന്നത് ഇങ്ങനെ:
” അര്ജന്റീനയുമായിട്ടുള്ള മത്സരത്തിൽ ഞങ്ങൾ ഡിഫൻസിനു മാത്രമല്ല പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങൾ ആക്രമിച്ച് കളിക്കാൻ തന്നെ ആണ് പോകുന്നത്. ഞങ്ങൾക്ക് ഇതും മൈന്റൈൻ ചെയ്യാൻ കഴിയും എന്ന് തെളയിക്കും. അഗ്രസീവ് ആയ മത്സരമായിരിക്കും അന്ന് കാണാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ഞങ്ങൾ ലയണൽ മെസിക്ക് കൂടുതൽ ഫ്രീഡം കൊടുത്തിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ അങ്ങനെ ആയിരിക്കില്ല. അദ്ദേഹത്തെ കണ്ട്രോൾ ചെയ്യാൻ ആണ് ഞങ്ങൾ ശ്രമിക്കാൻ പോകുന്നത്. തീർച്ചയായും ഞങ്ങൾ വിജയിക്കാൻ തന്നെ ആണ് ശ്രമിക്കുക” ജെസെ മാർഷ് പറഞ്ഞു
കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ആണ് അര്ജന്റീന സെമി ഫൈനൽസിലേക്ക് പ്രവേശിച്ചത്. മത്സരത്തിൽ മികച്ച പ്രകടനങ്ങൾ നടത്താൻ അർജന്റീനൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല അത് കൊണ്ടാണ് ഇരു ടീമുകളും പെനാലിറ്റിഷോയോട് ഔട്ട് വരെ കളി കൊണ്ട് പോയത്.
Read more
അതേസമയം വെനിസ്വേലയെ പെനാൽട്ടിയിൽ പരാജയപ്പെടുത്തി ആണ് കാനഡ സെമി ഫൈനൽസിലേക്ക് പ്രവേശിച്ചത്. ജൂലൈ 10 ആണ് അർജന്റീനയും കാനഡയും ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. മറ്റൊരു സെമി പോരാട്ടം ഉറുഗ്വായും കൊളംബിയയും തമ്മിൽ ജൂലൈ 11 ആണ് ക്രമീകരിച്ചിരിക്കുന്നത്.