ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, നടക്കുന്നത് സമ്പൂർണ ആക്രമണം; നല്ല പേര് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ലെന്ന് ലപോർട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ‘നെഗ്രേറ കേസിൽ’ മൗനം വെടിഞ്ഞു. 2001 നും 2018 നും ഇടയിൽ റഫറിയിംഗ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജോസ് എൻറിക്വസ് നെഗ്രേരയ്ക്ക് 7.2 മില്യൺ യൂറോയുടെ ഭീമമായ തുക ബാഴ്‌സ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്ന വിഷയം.

ലപോർട്ട ഇപ്പോഴാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലബ്ബിന്റെ പേര് കളങ്കപ്പെടുത്താനുള്ള ദുഷ്ട മനസ്സിന്റെ തന്ത്രമാണിതെന്ന് പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“അസൂയയാൽ പ്രചോദിതരായ ചില ആളുകൾ തെറ്റായ പ്രചാരണങ്ങളിലൂടെ നമ്മുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാഴ്‌സലോണ തെറ്റുകാരല്ല, ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് ക്ലബ്ബിനെ പ്രതിരോധിക്കും. ലാപോർട്ട കൂട്ടിച്ചേർത്തു:

“ഞങ്ങൾ മൂല്യങ്ങളുള്ള ഒരു ക്ലബ്ബാണ്. ഞങ്ങൾ ‘മൂല്യങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത്വെറുതെയല്ല. മറിച്ച് അവ നമ്മുടെ കായിക മികവിന്റെ മാതൃകയുടെ അടിസ്ഥാന ഘടകമായതിനാലാണ്. ”

Read more

എന്തായലും ക്ലബ്ബിനെ നേരെ ഉയർന്നിരിക്കുന്ന ആരോപണം വളരെ കടുപ്പമേറിയതാണെന്ന് നിസംശയം പറയാം.