നിന്നെ ഞങ്ങൾ മറന്നിട്ടില്ല ചതിയാ, ക്ലബ്ബിലേക്ക് സ്വാഗതം ചെയ്‌തത്‌ മര്യാദ കൊണ്ട് മാത്രം; റാമോസ് നേരിടുന്നത് സ്വന്തം ആരാധകരുടെ ദേഷ്യവും നാളെ റയലിന്റെ വെല്ലുവിളിയും; സംഭവം ഇങ്ങനെ

സെർജിയോ റാമോസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ഭടന്മാരിൽ ഒരാളാണ്. റയൽ മാഡ്രിഡിനായി റാമോസ് നടത്തിയ പോരാട്ടങ്ങൾ ഒന്നും ഫുട്‍ബോൾ പ്രേമികൾ മരക്കനിടയില്ല. റയൽ മാഡ്രിഡും ശേഷം പി.എസ്.ജിയും വിട്ട റാമോസ് ആദ്യ ക്ലബായ സെവിയ്യക്ക് വേണ്ടി നാളെ കളത്തിൽ ഇറങ്ങുന്നു. അതും മുൻ ടീമായ റയലിനെതിരെ. പുതിയ സെവിയ്യ കോച്ച് ഡീഗോ അലോൻസോ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ അയാൾ നാളെ മാഡ്രിഡിനെതിരെ മുന്നോട്ട് വെക്കുന്ന ആയുധവും റാമോസ് തന്നെ ആയിരിക്കും. 19-ാം വയസ്സിൽ റാമോസ് വിവാദ തീരുമാനം എടുത്ത് സെവില്ലെ വിട്ട് റയലിലേക്ക് പോയതായിരുന്നു. അതിനാൽ തന്നെ ചില ആരാധകർ പണ്ട് റാമോസ് ചെയ്ത പ്രവർത്തി ഒരിക്കലും മറന്നിട്ടില്ല. ഈ വേനൽക്കാലത്ത് മിക്കവരും അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും.

“ഈ സൈനിംങ് നടന്നപ്പോൾ അത്ര ആവേശം തോന്നിയില്ല. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്‌തെങ്കിലും. ക്ലബ് വിട്ട ശേഷം ഇവന്റെ പരിഹാസം അനുഭവിച്ച ആരാധകർ ഒന്നും മറക്കില്ല ” ഒരു സെവില്ല അൾട്രാസ് ആരാധകൻ എഴുതി. തന്റെ വിടവാങ്ങലിന് ശേഷമുള്ള വർഷങ്ങളിൽ, സെവില്ലെ നേരിടാനുള്ള സന്ദർശനങ്ങളിൽ അദ്ദേഹം ആവേശഭരിതനായിരുന്നു.

എന്നിരുന്നാലും, തന്റെ ബാല്യകാല ക്ലബ്ബിനായി വീണ്ടും കളിച്ചാൽ തനിക്ക് സന്തോഷത്തോടെ മരിക്കാമെന്ന് റാമോസ്പ അടുത്തിടെ പറഞ്ഞിരുന്നു.”ആദ്യം എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ എന്റെ വരവിൽ എനിക്ക് ലഭിച്ച സ്വീകരണം, ഞാൻ ശവക്കുഴിയിലേക്ക് കൊണ്ടുപോകും … ഇപ്പോൾ എനിക്ക് സന്തോഷമായി മരിക്കാം,” റാമോസ് പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.

Read more

പഴയ എതിരാളികളായ ബാഴ്‌സലോണയ്‌ക്കെതിരെ സെപ്‌റ്റംബർ അവസാനം കറ്റാലൻ ക്ലബ്ബിന്റെ താത്കാലിക ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-0ന് സെവിയ്യ തോറ്റപ്പോൾ റാമോസ് സെല്ഫ് ഗോൾ അടിച്ചിരുന്നു. എന്നാലും മാഡ്രിഡുമായുള്ള തന്റെ ആദ്യ പോരാട്ടം കൂടുതൽ മെച്ചപ്പെടുമെന്ന് റാമോസ് പ്രതീക്ഷിക്കുന്നു. അയാളെ സംബന്ധിച്ച് അത് വൈകാരികം ആണെങ്കിൽ പോലും.